ഇടുക്കി: പത്തൊമ്പതുകാരിയെ പീഡിപ്പിച്ച പരാതിയില്‍ കൊലക്കേസ് പ്രതി പിടിയില്‍. ഉടുമ്പന്‍ചോല ചെമ്മണ്ണാര്‍ ശാന്തിനഗര്‍ ആര്‍.കെ.വി. എസ്റ്റേറ്റിലെ ഗണേശനാണ് പിടിയിലായത്. യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്‌ച രാത്രിയിലാണ് യുവതിയെ കാണാതായത്. തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയുടെ വീട്ടിൽ നിന്ന് പ്രതിയുടെ ഫോൺ നമ്പർ ലഭിക്കുകയും ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ഗണേശന്‍റെ വീട്ടിൽ നിന്നും അവശനിലയിൽ യുവതിയെ കണ്ടെത്തുകയുമായിരുന്നു.
മേസ്‌തിരിപ്പണി ചെയ്യുന്ന ഗണേശൻ ഏതാനും നാളുകളായി മണക്കാട് വാടകയ്ക്ക് താമസിക്കുകയായിരുന്നു. തമിഴ്‌നാട്ടിൽ നടന്ന ഒരു കൊലപാതകക്കേസിലെ പ്രതി കൂടിയാണ് ഗണേശൻ. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.
ALSO READ: പെരിയാര്‍ പ്രതിമയില്‍ ചെരിപ്പ് മാലയും കാവിപ്പൊടിയും