ഇടുക്കി: അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളിലെ പുതിയ കെട്ടിടത്തിന്‍റെ ആദ്യഘട്ട നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തിയായി. കിഫ്ബി വഴി മൂന്ന് കോടി രൂപ ചിലവഴിച്ചാണ് ജോലികള്‍ പൂര്‍ത്തീകരിച്ചത്. അടുത്തമാസം കെട്ടിടത്തിന്‍റെ ഉദ്ഘാടനം നടത്താനാകുമെന്നാണ് സ്‌കൂള്‍ അധികൃതരുടെ പ്രതീക്ഷ.
സ്‌കൂള്‍ അങ്കണത്തില്‍ പഴയ കെട്ടിടങ്ങള്‍ക്ക് സമീപമായാണ് പുതിയ കെട്ടിടം. രണ്ട് നിലകളിലായിട്ടാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. രണ്ടാം നിലയുടെ ശേഷിക്കുന്ന രണ്ടാം ഘട്ടജോലികള്‍ എംഎല്‍എ ഫണ്ടും ജില്ലാ പഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് പൂര്‍ത്തീകരിക്കുമെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുങ്ങിയ പശ്ചാത്തലത്തില്‍ സ്‌കൂളിന് ഹയര്‍സെക്കണ്ടറി കൂടി അനുവദിക്കണമെന്ന ആവശ്യം പ്രദേശവാസികള്‍ മുമ്പോട്ട് വയ്ക്കുന്നുണ്ട്.