ഇടുക്കി: അടിമാലി താലൂക്കാശുപത്രിയില്‍ സി സി യൂണിറ്റിനാവശ്യമായ കെട്ടിട നിര്‍മ്മാണ ജോലികള്‍ ആരംഭിച്ചു.ഒരു കോടിയിലധികം രൂപ ആദ്യഘട്ടത്തില്‍ ഇതിനായി വിനിയോഗിക്കും.താലൂക്കാശുപത്രിയുടെ പുതിയ ബ്ലോക്കിന് സമീപത്തായി തന്നെയാണ് സിസി യൂണിറ്റിനാവശ്യമായ കെട്ടിടവും നിര്‍മ്മിക്കുന്നത്. താലൂക്കാശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതല്‍ കരുത്ത് പകരാന്‍ ലക്ഷ്യമിട്ടാണ് സിസി യൂണിറ്റാനവശ്യമായ പുതിയ കെട്ടിട നിര്‍മ്മാണ ജോലികള്‍ക്ക് തുടക്കം കുറിച്ചിട്ടുള്ളത്.താലൂക്കാശുപത്രിയുടെ പുതിയ ബ്ലോക്കിന് സമീപത്തായി തന്നെയാണ് സിസി യൂണിറ്റിനാവശ്യമായ കെട്ടിടവും നിര്‍മ്മിക്കുന്നത്.
ആദ്യഘട്ടത്തില്‍ ഒരു നില പൂര്‍ത്തീകരിച്ച് സിസി യൂണിറ്റിന്‍റെ പ്രവര്‍ത്തനം സാധ്യമാക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട അനുബന്ധ സൗകര്യങ്ങളും ഇവിടെയൊരുക്കും. അടുത്ത ഘട്ടത്തില്‍ മറ്റു നിലകൾ നിര്‍മ്മിച്ച് കൂടുതല്‍ ഭൗതീക സാഹചര്യം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നതായും ആശുപത്രി അധികൃതര്‍ പറഞ്ഞു. ദേവികുളം താലൂക്കിലെ ആദിവാസി മേഖലകളില്‍ നിന്നുള്ള ആളുകള്‍ ഉള്‍പ്പെടെ ആശ്രയിക്കുന്ന ചികിത്സാ കേന്ദ്രമാണ് അടിമാലി താലൂക്കാശുപത്രി. ആശുപത്രിയുടെ അടിസ്ഥാന സൗകര്യം വര്‍ധിക്കുന്നത് സാധാരണകാര്‍ക്ക് ആശ്വാസമാകും.