ETV Bharat / state

തലയൻകാവ് നിവാസികൾ മഴക്കാലത്ത് ഇനി ഒറ്റപ്പെടില്ല; വർഷങ്ങളായുള്ള ദുരിതത്തിന് അറുതിവരുത്തി പുതിയ പാലം - new bridge in Thalayankavu idukki

തലയൻകാവ് തോടിനു കുറുകെ ജില്ലാ പഞ്ചായത്തിന്‍റെ പ്രദേശിക വികസന ഫണ്ട് ഉപയോഗിച്ച് ഇരുപത് ലക്ഷം രൂപയ്‌ക്കാണ് പുതിയ പാലം നിർമ്മിച്ചത്

തലയൻകാവ് തോടിന് കുറുകെ പുതിയ പാലം നിർമ്മിച്ചു  ഇടുക്കി സേനാപതിയിൽ പുതിയ പാലം  A new bridge was built across the Thalayankavu river  new bridge in Thalayankavu idukki  Thalayankavu river bridge
തലയൻകാവ് നിവാസികൾ മഴക്കാലത്ത് ഇനി ഒറ്റപ്പെടില്ല; വർഷങ്ങളായുള്ള ദുരിതത്തിന് അറുതിവരുത്തി പുതിയ പാലം
author img

By

Published : Jun 11, 2022, 9:55 PM IST

ഇടുക്കി: സേനാപതി ഗ്രാമപഞ്ചായത്തിലെ തലയൻകാവ് നിവാസികൾക്ക്‌ ഇനി മഴക്കാലത്തെയും വെള്ളപ്പൊക്കത്തെയും പേടിക്കാതെ പുറം ലോകവുമായി ബന്ധപ്പെടാം. മഴക്കാലമായാൽ ഒറ്റപ്പെട്ടിരുന്ന നിവാസികൾക്കായി തലയൻകാവ് തോടിനു കുറുകെ പുതിയ പാലം നിർമ്മിച്ചതോടെയാണ് വർഷങ്ങളായുള്ള ദുരിതത്തിന് അറുതിയായത്.

തലയൻകാവ് നിവാസികൾ മഴക്കാലത്ത് ഇനി ഒറ്റപ്പെടില്ല; വർഷങ്ങളായുള്ള ദുരിതത്തിന് അറുതിവരുത്തി പുതിയ പാലം

പ്രദേശവാസികളുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് ജില്ലാ പഞ്ചായത്തിന്‍റെ പ്രദേശിക വികസന ഫണ്ടിൽ നിന്നും ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ വി എൻ മോഹനൻ ഇരുപത് ലക്ഷം രൂപ അനുവദിച്ചിരുന്നു. 2021 -22 സാമ്പത്തിക വർഷത്തിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. ആറ് മീറ്റർ നീളവും ആറ് മീറ്റർ വീതിയിലുമാണ് പാലം നിർമ്മിച്ചിരിക്കുന്നത്. ഒരു മാസം കൊണ്ടാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്.

പതിറ്റാണ്ടുകളായി മഴക്കാലമെത്തിയാൽ തലയൻകാവ് നിവാസികൾ ഒറ്റപ്പെട്ടുപോകുന്ന സാഹചര്യമായിരുന്നു നിലനിന്നിരുന്നത്. തലയൻകാവ് തോട് കരകവിഞ്ഞ് ഒഴുകുകയും താൽക്കാലിക പാലം വെള്ളത്തിനടിൽ ആകുകയും ചെയ്യുന്നതോടെ പുറം ലോകവുമായി ബന്ധപ്പെടുവാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു.

പാലം യാഥാർഥ്യമായതോടെ തലയൻകാവ് നിവാസികൾക്ക്‌ ഇനി എളുപ്പത്തിൽ സേനാപതി, ഉടുമ്പൻചോല, ചെമ്മണ്ണാർ മേഖലകളിലേക്ക് എത്തുവാൻ സാധിക്കും. ദുരിത യാത്ര അവസാനിച്ചതിന്‍റെ സന്തോഷത്തിലാണ് പ്രദേശവാസികൾ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.