ETV Bharat / state

വിദ്യാര്‍ഥിയെ സൈക്കിളില്‍ നിന്നും തള്ളിയിട്ട് റോഡിലൂടെ വലിച്ചിഴച്ചെന്ന ആരോപണം വ്യാജമെന്ന് നാട്ടുകാർ - 12കാരന്‍റെ ആരോപണം വ്യാജമെന്ന് നാട്ടുകാർ

കോമ്പയാർ സ്വദേശിയായ സന്തോഷ്(കണ്ണൻ) എന്ന വ്യക്തി സൈക്കിളില്‍ നിന്നും തള്ളിയിട്ട് റോഡിലൂടെ വലിച്ചിഴച്ചു എന്നായിരുന്നു കുട്ടിയുടെ ആരോപണം

12 year old boy was attacked is a fake case  സൈക്കിളില്‍ നിന്നും തള്ളിയിട്ട് റോഡിലൂടെ വലിച്ചിഴച്ച സംഭവം  കള്ള കേസ് നൽകി ബാലൻ  യുവാവിനെതിരെ കള്ളക്കേസ് നൽകി ബാലൻ  12കാരന്‍റെ ആരോപണം വ്യാജമെന്ന് നാട്ടുകാർ  The incident in which a 12 year old boy was attacked by a man is a fake case
സൈക്കിളില്‍ നിന്നും തള്ളിയിട്ട് റോഡിലൂടെ വലിച്ചിഴച്ച സംഭവം; ബാലന്‍റെ ആരോപണം വ്യാജമെന്ന് നാട്ടുകാർ
author img

By

Published : May 8, 2022, 2:32 PM IST

ഇടുക്കി : പൊതുവഴിയിലൂടെ സൈക്കിൾ ഓടിച്ച ബാലനെ വലിച്ചിഴച്ച് പരിക്കേൽപ്പിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് നാട്ടുകാർ. നെടുങ്കണ്ടത്തിന് സമീപം കോമ്പയാര്‍ പുളിക്കപറമ്പില്‍ സന്തോഷ്(കണ്ണൻ) എന്ന വ്യക്തിക്കെതിരെയാണ് കുട്ടി പരാതി നൽകിയത്.

സന്തോഷിന്‍റെ വീടിന് സമീപത്ത് കൂടിയുള്ള റോഡിലൂടെ കുട്ടി സൈക്കിള്‍ ഓടിച്ചത് തടയുകയും റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്‌തെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. നാട്ടുകാരുടെ സഹായത്തോട കുട്ടിയും കുടുംബവും നെടുങ്കണ്ടം സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്. എന്നാല്‍ വിശദമായ അന്വേഷണത്തില്‍ കുട്ടി ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് മനസിലായതായി നാട്ടുകാര്‍ പറഞ്ഞു.

വിദ്യാര്‍ഥിയെ സൈക്കിളില്‍ നിന്നും തള്ളിയിട്ട് റോഡിലൂടെ വലിച്ചിഴച്ചെന്ന ആരോപണം വ്യാജമെന്ന് നാട്ടുകാർ

Also read: പൊതുവഴിയിലൂടെ സൈക്കിള്‍ ഓടിച്ച ബാലനെ വലിച്ചിഴച്ച് പരിക്കേല്‍പ്പിച്ചതായി പരാതി

ഇറക്കത്തിലൂടെ വേഗത്തില്‍ സൈക്കിള്‍ ഓടിയ്ക്കുന്നത് അപകടത്തിന് ഇടയാക്കുമെന്ന് സന്തോഷ് കുട്ടിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാല്‍ പിന്നീട് കുട്ടി സൈക്കിളില്‍ നിന്ന് വീഴുകയും വീട്ടുകാര്‍ വഴക്ക് പറയുമെന്ന് ഭയന്ന് സന്തോഷ് തള്ളിയിട്ടതായി പരാതി പറയുകയുമായിരുന്നുവെന്ന് നാട്ടുകാര്‍ അറിയിച്ചു. കുട്ടിയുടെ പരാതിയില്‍ നെടുങ്കണ്ടം പൊലീസ് അന്വേഷണം നടത്തി വരികയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.