ഇടുക്കി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം പഞ്ചായത്തിൽ സ്ഥിരം കൊവിഡ് വാക്‌സിനേഷൻ കേന്ദ്രം കല്ലാറിൽ ആരംഭിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് തദ്ദേശസ്ഥാപനത്തിന്‍റെ നേതൃത്വത്തിൽ സ്ഥിരം വാക്‌സിനേഷൻ കേന്ദ്രം ആരംഭിക്കുന്നത്.
നെടുങ്കണ്ടം മേഖലയിൽ താലൂക്ക് ആശുപത്രി, പട്ടം കോളനി പ്രാഥമിക ആരോഗ്യകേന്ദ്രം എന്നിവിടങ്ങളിലാണ് വാക്‌സിനേഷൻ കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നത്. വിവിധ പഞ്ചായത്തുകളിൽ നിന്നും ഈ കേന്ദ്രങ്ങളിലേക്ക് നൂറുകണക്കിന് ആളുകളാണ് എത്തിക്കൊണ്ടിരുന്നത്. ഇതോടെയാണ് സ്ഥിരം വാക്‌സിനേഷൻ കേന്ദ്രം കല്ലാറില്‍ ആരംഭിക്കാന്‍ തീരുമാനമായത്.
Also read: പ്രോട്ടോക്കോള്‍ കൃത്യമായി പാലിച്ചാല്‍ ലോക്ക് ഡൗണ്‍ ഒഴിവാക്കാമെന്ന് കലക്ടർ
നെടുങ്കണ്ടം പഞ്ചായത്തിനും സമീപ പഞ്ചായത്തുകൾക്കും ഉപകരിക്കുന്ന രീതിയിലാണ് വാക്‌സിനേഷൻ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. കല്ലാറിൽ പഞ്ചായത്തിന്‍റെ കീഴിലുണ്ടായിരുന്ന കമ്യൂണിറ്റി ഹാൾ അറ്റകുറ്റപ്പണികൾ നടത്തി വാക്‌സിനേഷൻ കേന്ദ്രമാക്കി മാറ്റുകയായിരുന്നു. കെട്ടിടത്തിന്‍റെ അറ്റകുറ്റപ്പണികൾ കൂടാതെ മുറ്റത്ത് തറയോട് പതിച്ച് മനോഹരമാക്കുകയും ചെയ്‌തിട്ടുണ്ട്. വാക്‌സിനേഷന്‍ കേന്ദ്രത്തിന്‍റെ ഉദ്ഘാടനം ഉടുമ്പന്‍ചോല എംഎല്‍എ എം.എം മണി നിർവഹിച്ചു.