ETV Bharat / state

നെടുങ്കണ്ടം ടൗണിലും പരിസര പ്രദേശങ്ങളിലും നിയന്ത്രണങ്ങള്‍ തുടരും - ഇടുക്കി

നെടുങ്കണ്ടം ഗ്രാമ പഞ്ചായത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ആണ്. പാമ്പാടുംപാറയില്‍ 45 ഉംമാണ് ഈ സാഹചര്യത്തിൽ ഇരു പഞ്ചായത്തുകളിലെ വിവിധ വാര്‍ഡുകള്‍ കണ്ടെയ്ന്‍‌മെന്‍റ് സോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

nedumkandam_containment_zone  നെടുങ്കണ്ടം ടൗണിലും പരിസര പ്രദേശങ്ങളിലും നിയന്ത്രണങ്ങള്‍ തുടരും  നെടുങ്കണ്ടം  ഇടുക്കി  നെടുങ്കണ്ടം വാർത്തകൾ
നെടുങ്കണ്ടം ടൗണിലും പരിസര പ്രദേശങ്ങളിലും നിയന്ത്രണങ്ങള്‍ തുടരും
author img

By

Published : May 9, 2021, 2:25 AM IST

ഇടുക്കി:നെടുങ്കണ്ടം ടൗണിലും പരിസര പ്രദേശങ്ങളിലും കണ്ടെയ്ന്‍‌മെന്‍റ് സോണിലെ നിയന്ത്രണങ്ങള്‍ തുടരും. രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ മാത്രമാവും അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ പ്രവര്‍ത്തിയ്ക്കുക. പ്രദേശത്ത് കര്‍ശന പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു.
കൊവിഡ് രണ്ടാം വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനം നിശ്ചലമാണ്. അവശ്യ സര്‍വ്വീസുകള്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയിട്ടുണ്ട്. കണ്ടെയ്ന്‍‌മെന്‍റ് സോണുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ തുടരും. നിലവില്‍ കണ്ടെയ്ന്‍‌മെന്‍റ് സോണിലുള്ള നെടുങ്കണ്ടത്ത് രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെയാവും അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ പ്രവര്‍ത്തിയ്ക്കുക എന്ന് നെടുങ്കണ്ടം പൊലീസ് അറിയിച്ചു.
കൂടുതൽ വായനയ്‌ക്ക്: ഇടുക്കിയിൽ പരിശോധനകൾ ശക്തമാക്കി പൊലീസ്

നെടുങ്കണ്ടം ഗ്രാമ പഞ്ചായത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ആണ്. പാമ്പാടുംപാറയില്‍ 45 ആണ് നിരക്ക്. ഈ സാഹചര്യത്തിലാണ് ഇരു പഞ്ചായത്തുകളിലെയും വിവിധ വാര്‍ഡുകള്‍ കണ്ടെയ്ന്‍‌മെന്‍റ് സോണില്‍ ഉള്‍പ്പെടുത്തിയത്. അത്യാവശ്യ കാര്യങ്ങള്‍ക്കായി പുറത്തിറങ്ങുന്നവര്‍ അവശ്യ രേഖകള്‍ കൈയില്‍ കരുതണമെന്നും പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.