ETV Bharat / state

തൊടുപുഴയില്‍ ഏഴ് വയസുകാരന് മര്‍ദ്ദനം: കാരണം ഇളയകുട്ടി മൂത്രമൊഴിച്ചത്

കുട്ടിയെ ചവിട്ടിയ ശേഷം വലിച്ചെറിഞ്ഞപ്പോഴാണ് മാരക പരിക്കേറ്റതെന്ന് ഡി.വൈ.എസ്.പി കെ പി ജോസഫ്.

ഡി.വൈ.എസ്.പി കെ പി ജോസഫ്
author img

By

Published : Mar 29, 2019, 4:48 PM IST

Updated : Mar 29, 2019, 6:27 PM IST

തൊടുപുഴയിൽ ഏഴ് വയസുകാരനെ യുവാവ് മർദ്ദിച്ചത് ഇളയ കുട്ടി മൂത്രമൊഴിച്ചെന്നാരോപിച്ചാണെന്ന് ഡി.വൈ.എസ്.പികെ പി ജോസഫ്. കുട്ടിയെ ചവിട്ടിയ ശേഷം വലിച്ചെറിഞ്ഞപ്പോഴാണ് മാരക പരിക്കേറ്റതെന്നും ഡി.വൈ.എസ്.പിപറഞ്ഞു. കോലഞ്ചേരി മെഡിക്കൽ കോളേജിൽ കഴിയുന്ന കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

ഇളയകുട്ടിയെ മൂത്രമൊഴിപ്പിക്കുന്നതിന്‍റെചുമതല ഏഴുവയസുകാരനായിരുന്നു. ഇത് നിർവഹിക്കാത്തതിനാലാണ് അമ്മയുടെ സുഹൃത്തായ അരുൺ ആനന്ദ് കുട്ടിയെ ക്രൂരമായി മർദ്ദിച്ചത്. സ്ത്രീയുടെ ഭർത്താവ് നേരത്തെ മരിച്ചുപോയി. ഭർത്താവിന്‍റെബന്ധുവാണ് അരുൺ ആനന്ദ്. ഇയാള്‍ തിരുവനന്തപുരത്ത് മാത്രം നാല് കേസുകളിൽ പ്രതിയാണ്. 2008 ൽ വിജയരാഘവൻ എന്നയാളെ ബിയർ കുപ്പി കൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസിസും അരുണ്‍ പ്രതിയാണ്. ഈ കേസിൽ കോടതി ഇയാളെ വെറുതെ വിടുകയായിരുന്നു.

വ്യാഴാഴ്ച രാവിലെയാണ് മര്‍ദ്ദനമേറ്റ കുട്ടിയുടെ മാതാവും അരുണ്‍ ആനന്ദും ചേര്‍ന്ന് കുട്ടിയെ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. കുട്ടിക്ക് എന്ത് സംഭവിച്ചതാണെന്ന ഡോക്ടറുടെ ചോദ്യത്തിന് സോഫയില്‍ നിന്ന് വീണ് തലപൊട്ടിയെന്നായിരുന്നു മാതാവിന്‍റെ മറുപടി. എന്നാല്‍ കുട്ടിയെ പരിശോധിച്ചതിന് ശേഷം സംശയം തോന്നിയ ഡോക്ടര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടി ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായ വിവരം പുറത്തറിയുന്നത്. തന്നെയും കുട്ടികളെയും ആനന്ദ് മര്‍ദ്ദിക്കാറുണ്ടെന്ന് യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

തൊടുപുഴയില്‍ ഏഴ് വയസുകാരന് മര്‍ദ്ദനം

Intro:ഇളയകുട്ടി മൂത്രമൊഴിച്ചു എന്നാരോപിച്ചാണ് മർദ്ദനം ഉണ്ടായതെന്ന് തൊടുപുഴ ഡിവൈഎസ്പി കെ പി ജോസ്.

Body:തൊടുപുഴയിൽ യുവാവ് മർദ്ദിച്ച് ഗുരുതരാവസ്ഥയിൽ കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ഏഴുവയസുകാരന്റെ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. ഇളയകുട്ടി മൂത്രമൊഴിച്ച് എന്നാരോപിച്ചാണ് മർദ്ദനം നടത്തിയത്. ഇളയകുട്ടിയെ മൂത്രം ഒഴിപ്പിക്കുന്ന ചുമതല ഏഴുവയസുകാരനായിരുന്നു. ഇത് നിർവഹിക്കാത്തതിനാലാണ് മർദനം നടത്തിയത്. കുട്ടിയെ ചവിട്ടിയ ശേഷം വലിച്ചെറിഞ്ഞപ്പോൾ ആണ് മാരകമായ പരിക്ക് പറ്റിയതെന്നും തൊടുപുഴ ഡിവൈഎസ്പി കെ പി ജോസ് മാധ്യമങ്ങളോട് വെളിപ്പെടുത്തി.

Byte

വ്യാഴാഴ്ച രാവിലെ അമ്മയും സുഹൃത്തായ അരുൺ ആനന്ദും ചേർന്നാണ് കുട്ടിയെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചത്. രക്തത്തിൽ കുളിച്ച കുഞ്ഞിനെ കണ്ട ഡോക്ടർ ,എന്ത് പറ്റിയതാണെന്ന് ചോദിച്ചപ്പോൾ സോഫയിൽ നിന്നും വീണ് തലപൊട്ടി എന്നാണ് അമ്മ മറുപടി നൽകിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഡോക്ടർക്ക് സംശയം തോന്നിയതിനാലാണ് അടിയന്തര ശസ്ത്രക്രിയയ്ക്കു ശേഷം പോലീസിനെ വിവരം അറിയിച്ചത്. തുടർന്നു നടത്തിയ അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് അരുൺ ആനന്ദിനെ അറസ്റ്റ് ചെയ്യാൻ പോലീസ് നടപടി എടുക്കുന്നത്. തന്നെയും കുട്ടികളെയും ആനന്ദ് മർദ്ദിക്കാറുള്ളതായി യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മൊഴിയുടെയും സാഹചര്യങ്ങളുടെയും പശ്ചാത്തലത്തിൽ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഡിവൈഎസ്പി പറഞ്ഞു.

സ്ത്രീയുടെ ഭർത്താവ് നേരത്തെ മരിച്ചുപോയതാണ്. ഭർത്താവിന്റെ ബന്ധുവാണ് അരുൺ ആനന്ദ്. ഇദ്ദേഹം തിരുവനന്തപുരത്ത് മാത്രം നാല് കേസുകളിൽ പ്രതിയാണ്. 2008 ൽ മ്യൂസിയം സ്റ്റേഷൻ പരിധിയിൽ ഒരു കൊലക്കേസിലും പ്രതിയാണ് അരുൺ ആനന്ദ്. ഈ കേസിൽ പിന്നീട് കോടതി ഇയാളെ വെറുതെ വിട്ടു. വിജയരാഘവൻ എന്നയാളെ ബിയർ കുപ്പി കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. മ്യൂസിയം സ്റ്റേഷൻ പരിധിയിൽ രണ്ട് കേസും ഫോർട്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് കേസും ഇയാളുടെ പേരിലുണ്ട്. സ്ത്രീയെ ഭീഷണിപ്പെടുത്തി പണം കവർന്ന കേസിലും പ്രതിയാണ് തിരുവനന്തപുരം നന്ദാവനം സ്വദേശിയായ അരുൺ ആനന്ദ്.

Adarsh Jacob
ETV Bharat
Kochi

Conclusion:
Last Updated : Mar 29, 2019, 6:27 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.