ETV Bharat / state

കട്ടപ്പനയിലെ വയോധികയുടെ മരണത്തിൽ ദുരൂഹത - Dead body

മോഷണ ശ്രമത്തിനിടെ നടന്ന കൊലപാതകമാകാമെന്നാണ് പൊലീസിന്‍റെ നിഗമനം

death  woman  Kattappana  murder  മരണം  പൊലീസ്  മോഷണം  മൃതദേഹം  Dead body  Police
കട്ടപ്പനയിലെ വയോധികയുടെ മരണത്തിൽ ദുരൂഹത
author img

By

Published : Apr 8, 2021, 6:08 PM IST

ഇടുക്കി: കട്ടപ്പനയില്‍ വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. കട്ടപ്പന കൊച്ചുപുരക്കല്‍ ജോര്‍ജിന്‍റെ ഭാര്യ ചിന്നമ്മയുടെ മൃതദേഹമാണ് വായില്‍ തുണി തിരുകിയ നിലയില്‍ ഇന്ന് രാവിലെ കണ്ടെത്തിയത്. ആഭരണങ്ങള്‍ മോഷണം പോയിട്ടുള്ളതായി ഭര്‍ത്താവ് ജോര്‍ജ് പൊലീസിന് മൊഴി നല്‍കി. മോഷണ ശ്രമത്തിനിടെ നടന്ന കൊലപാതകമാകാമെന്നാണ് സംശയം.

കട്ടപ്പനയിലെ വയോധികയുടെ മരണത്തിൽ ദുരൂഹത

ഇന്ന് രാവിലെയാണ് വീടിന്‍റെ താഴത്തെ നിലയില്‍ ചിന്നമ്മ മരിച്ച് കിടക്കുന്നത് ഭര്‍ത്താവ് ജോര്‍ജ് കാണുന്നത്. ജോര്‍ജിന്‍റെ ശബ്‍ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. മൃതദേഹം കാണുമ്പോള്‍ വായില്‍ തുണി തിരുകിയിരുന്നുവെന്നും വാതിലുകള്‍ പുറത്ത് നിന്ന് പൂട്ടിയിരുന്നതായും ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

കോട്ടയത്തുനിന്നുള്ള ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്നും കട്ടപ്പന ഡിവൈഎസ്‌പി വ്യക്തമാക്കി. ശാസ്ത്രീയ പരിശോധന പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

കൂടുതൽ വായനക്ക്: കട്ടപ്പനയിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.