ഇടുക്കി : മൂന്നാര്‍ സൈലന്‍റ് വാലി റോഡിന്‍റെ നിര്‍മാണ പ്രവൃത്തികള്‍ വൈകാതെ തുടങ്ങാനാകുമെന്ന് ദേവികുളം എം.എല്‍.എ അഡ്വ.എ രാജ. ആറ് കോടി രൂപയുടെ നിര്‍മാണത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. മഴ മാറുന്ന മുറയ്ക്ക് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് എം.എല്‍.എ പറഞ്ഞു.
തകര്‍ന്നത് പ്രളയകാലത്ത്
താല്‍ക്കാലിക ആശ്വാസമെന്നോണം ചെളി നിറഞ്ഞ് കിടക്കുന്ന ഇടങ്ങളില്‍ മണ്ണിട്ട് സഞ്ചാരയോഗ്യമാക്കുമെന്നും എം.എല്‍.എ വ്യക്തമാക്കി. നിലവില്‍ ചെളിക്കുണ്ടായി തീര്‍ന്ന റോഡിലൂടെ പ്രദേശവാസികളുടെ യാത്ര അതീവ ദുഷ്‌കരമാണ്.
ALSO READ: വനം കൊള്ള: സംസ്ഥാനത്ത് നടന്നത് 14 കോടിയുടെ അനധികൃത മരംമുറിയെന്ന് ഇന്‍റലിജൻസ്
2018 ലെ പ്രളയ കാലത്താണ് മണ്ണിടിഞ്ഞ്, നിരവധി കുടുംബങ്ങളുടെ സഞ്ചാരമാര്‍ഗമായ മൂന്നാര്‍ സൈലന്‍റ് വാലി റോഡിന്‍റെ ഒരു ഭാഗം തകര്‍ന്നത്.
കാല്‍നട യാത്രയും ദുഷ്‌കരം
മഴയാരംഭിച്ചതോടെ പ്രദേശത്തെ റോഡ് സമീപവാസികള്‍ക്ക് ദുരിതമായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് റോഡ് നിര്‍മാണ കാര്യത്തില്‍ ഇടപെടലുണ്ടാകുമെന്ന് ദേവികുളം എം.എല്‍.എ അഡ്വ. എ രാജ അറിയിച്ചത്.
ഫലം കണ്ട് പ്രതിഷേധം
ഓട്ടോറിക്ഷയടക്കമുള്ള വാഹനങ്ങള്‍ ചെളിയില്‍ പൂണ്ടുപോകുന്നത് പതിവ് സംഭവമാണ്. വിഷയത്തില്‍ നാളുകളായി പരിഹാരമുണ്ടാവാതെ കിടക്കുന്നത് ആളുകള്‍ക്കിടയില്‍ പ്രതിഷേധത്തിന് ഇടവരുത്തി. നിലവില്‍ അധികദൂരം സഞ്ചരിച്ച് മൂന്നാറിലെത്തേണ്ട സാഹചര്യമാണ് പ്രദേശവാസികള്‍ക്കുള്ളത്.