ഇടുക്കി: പൊങ്കല്‍ ഉത്സവത്തോടനുബന്ധിച്ച് മൂന്നാറില്‍ നിത്യോപയോഗ സാധങ്ങൾക്ക് അമിത വില ഈടാക്കുന്നതായി പരാതി. ഇതിനെതിരെ എഐവൈഎഫ് പ്രവര്‍ത്തകര്‍ മൂന്നാര്‍ ടൗണില്‍ പ്രതിഷേധം സംഘടിപ്പിച്ചു. കരിമ്പിനും മുല്ലപ്പൂവിനും പഴങ്ങള്‍ക്കുമെല്ലാം ആവശ്യക്കാരേറിയതോടെയാണ് സാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നതായി പരാതി ഉയര്‍ന്നത്. മുല്ലപ്പൂവിന് 40 മുതല്‍ 50 രൂപ വരെയാണ് വില. കരിമ്പ് ഉൾപ്പെടെയുള്ള സാധനങ്ങൾക്കും പതിവിലും വില കൂടുതലാണ്.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സാധനങ്ങള്‍ക്ക് വില കൂടുതലാണെന്നാണ് കച്ചവടക്കാരുടെ വാദം. പൊങ്കലിനോടനുബന്ധിച്ച് വിദൂരതോട്ടം മേഖലകളില്‍ നിന്നടക്കമുള്ള ആളുകൾ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയതോടെ വലിയ തിരക്കാണ് മൂന്നാറില്‍ അനുഭവപ്പെട്ടത്.