ഇടുക്കി: മൂന്നാറിൽ അണുവിമുക്ത പ്രവര്‍ത്തനങ്ങളുമായി തദ്ദേശ ഭരണകൂടവും കണ്ണൻദേവൻ കമ്പനിയും. ആദ്യ പടിയായി മൂന്നാര്‍ ടൗണിലായിരുന്നു അണുവിമുക്ത പ്രവര്‍ത്തനങ്ങള്‍.
Also Read:ദേവികുളത്തെ കൊവിഡ് രോഗികൾക്ക് ആശ്വാസമായി സാമൂഹിക അടുക്കള സജീവമായി
ജനങ്ങള്‍ അധികം എത്തുന്ന പ്രദേശങ്ങള്‍, വ്യാപാര സ്ഥാപനങ്ങല്‍, റോഡുകളുടെ വശങ്ങല്‍, ഓടകൾ എന്നിവിടങ്ങളിലെല്ലാം അണുനാശിനി തളിച്ചു. കോളനികളും അനുബന്ധ എസ്റ്റേറ്റ് മേഖലകളും അണുവിമുക്തമാക്കി. എസ്റ്റേറ്റുകളില്‍ കൊവിഡ് വ്യാപനം രൂക്ഷമായതോടെ മൂന്നാര്‍ പഞ്ചായത്തിനു കീഴിലുള്ള 21 വാര്‍ഡുകളിലും അണുവിമുക്ത പ്രവർത്തനങ്ങൾ നടത്തി.