ETV Bharat / state

മൂന്നാർ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി - munnar

മൂന്നാർ വട്ടവട പാതയിൽ അര കിലോമീറ്ററോളം മാറി മണ്ണിൽ പുതഞ്ഞ നിലയിലാണ് മൃതദേഹം ലഭിച്ചത്. കോഴിക്കോട് അശോകപുരം സ്വദേശി രൂപേഷ് ആണ് മരിച്ചത്.

മൂന്നാർ  മണ്ണിടിച്ചില്‍  മൂന്നാര്‍ വട്ടവട പാത  കോഴിക്കോട്  munnar landslide  munnar  landslide death
മൂന്നാർ മണ്ണിടിച്ചിലിൽ കാണാതായ യുവാവന്‍റെ മൃതദേഹം അരകിലോമീറ്റര്‍ അകലെ നിന്നും കണ്ടെത്തി
author img

By

Published : Nov 13, 2022, 9:42 AM IST

ഇടുക്കി: മൂന്നാർ കുണ്ടള പുതുകടിക്ക് സമീപം വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലറിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് അശോകപുരം സ്വദേശി രൂപേഷ് ആണ് മരിച്ചത്. ഇന്നലെ (12.11.22) ഉച്ചയ്ക്കു ശേഷം കോഴിക്കോടു നിന്നെത്തിയ വിനോദ സഞ്ചാര സംഘം ടോപ്പ് സ്റ്റേഷന്‍ സന്ദര്‍ശനം കഴിഞ്ഞ് തിരികെ മടങ്ങവെയാണ് അപകടമുണ്ടായത്.

മൂന്നാർ മണ്ണിടിച്ചിലിൽ കാണാതായ യുവാവന്‍റെ മൃതദേഹം കണ്ടെത്തി

മണ്ണിടിച്ചില്‍ പുതുക്കുടിക്ക് സമീപം: മണ്ണിടിച്ചിലുണ്ടായ ഉടൻ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലറിന്‍റെ ഡ്രൈവറും രൂപേഷും ഒഴികെ വാഹനത്തില്‍ ഉണ്ടായിരുന്ന എല്ലാവരും വാഹനത്തില്‍ നിന്നും ഇറങ്ങി മാറി. വാഹനം മുമ്പോട്ട് എടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മുകളില്‍ നിന്നും കൂടുതല്‍ ചെളിയും മണ്ണും ഇടിഞ്ഞെത്തി. ഈ സമയം ഡ്രൈവറും വാഹനത്തില്‍ നിന്നും ഇറങ്ങി മാറി.

മുകളില്‍ നിന്നും കൂടുതല്‍ മണ്ണും ചെളിയും ഒഴുകിയെത്തിയതോടെ വാഹനത്തിലുണ്ടായിരുന്ന രൂപേഷ് ഉള്‍പ്പെടെ വാഹനം പാതയോരത്തെ കൊക്കയിലേക്ക് പതിച്ചാണ് അപകടം. കനത്ത മഴ പെയ്യുന്നതിനാല്‍ രക്ഷ പ്രവര്‍ത്തനം ദുഷ്‌ക്കരമായിരുന്നു. ഇന്നലെ വൈകിട്ട് നടത്തിയ തെരച്ചിലിൽ റോഡിൽ നിന്നും 800 മീറ്ററോളം മാറി, പൂർണ്ണമായും തകർന്ന നിലയിൽ വാഹനം കണ്ടെത്തി. എന്നാൽ, രൂപേഷിനെ കണ്ടെത്താനായില്ല.

പ്രതികൂല കാലാവസ്ഥയും വന്യ മൃഗങ്ങളുടെ സാന്നിധ്യവും മൂലം ഇന്നലെ, വൈകിട്ട് നിർത്തിവെച്ച തിരച്ചിൽ ഇന്ന് (13.11.22) രാവിലെ ഏഴ് മണിയോടെ പുനരാരംഭിക്കുകയായിരുന്നു. വെള്ളം ഒഴുകി പോയ മേഖലയിൽ, റോഡിന് താഴ്ഭാഗത്തായി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മണ്ണിൽ പുതഞ്ഞ നിലയിലാണ് മൃതദേഹം ലഭിച്ചത്.

രണ്ട് വാഹനങ്ങളിലായാണ് വിനോദ സഞ്ചാരികൾ മൂന്നാറില്‍ എത്തിയത്. ഇതില്‍ മുന്നില്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്. ഉരുൾ പൊട്ടലുണ്ടായതോടെ മേഖലയില്‍ വാഹനഗതാഗതം പൂർണമായും തടസപ്പെട്ടു. കനത്ത മഴയെ തുടര്‍ന്ന് ശക്തമായ മലവെള്ളപ്പാച്ചിലാണ് പ്രദേശത്തുണ്ടായത്.

കഴിഞ്ഞ കാലവര്‍ഷത്തില്‍ പുതുക്കടിയില്‍ രണ്ട് തവണ ഉരുള്‍പൊട്ടല്‍ ഉണ്ടായിരുന്നു. മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് ജില്ല ഭരണകൂടം ഇതുവഴിയുള്ള യാത്ര നിരോധിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.