ഇടുക്കി: മൂന്നാറിൽ എത്തുന്ന വിനോദസഞ്ചാരികളുടെ മുഖ്യ ആകർഷണങ്ങളിലൊന്നാണ് രാജമലയിലെ വരയാടുകൾ. ഇടുക്കി ജില്ലയിലെ ഇരവികുളം ദേശീയോദ്യാനത്തിൽ ഉൾപ്പെടുന്ന ഇവിടം വരയാടുകളുടെ സംരക്ഷണത്തിന് പ്രസിദ്ധമാണ്. ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്ന വരയാടുകളുടെ എണ്ണത്തിൽ ഇരവികുളത്ത് റെക്കോഡ് വർധന സംഭവിച്ചുവെന്നാണ് റിപ്പോർട്ട്. ഇത്തവണ 110 വരയാടിൻ കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. പ്രസവ സീസൺ കഴിഞ്ഞ് വനം വന്യജീവി വകുപ്പ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ.
രാജമലയിൽ വരയാടുകളുടെ എണ്ണത്തിൽ റെക്കോഡ് വർധന - മൂന്നാറിൽ വരയാടുകൾ
ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വരയാടിന്‍റെ പ്രസവ കാലമാണ്. ഇത്തവണ 110 വരയാടിൻ കുഞ്ഞുങ്ങളെ കണ്ടെത്തി. കഴിഞ്ഞ സീസണുകളെ അപേക്ഷിച്ച് റെക്കോഡ് വർധനവാണ് ഇത്.

രാജമല
ഇടുക്കി: മൂന്നാറിൽ എത്തുന്ന വിനോദസഞ്ചാരികളുടെ മുഖ്യ ആകർഷണങ്ങളിലൊന്നാണ് രാജമലയിലെ വരയാടുകൾ. ഇടുക്കി ജില്ലയിലെ ഇരവികുളം ദേശീയോദ്യാനത്തിൽ ഉൾപ്പെടുന്ന ഇവിടം വരയാടുകളുടെ സംരക്ഷണത്തിന് പ്രസിദ്ധമാണ്. ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്ന വരയാടുകളുടെ എണ്ണത്തിൽ ഇരവികുളത്ത് റെക്കോഡ് വർധന സംഭവിച്ചുവെന്നാണ് റിപ്പോർട്ട്. ഇത്തവണ 110 വരയാടിൻ കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. പ്രസവ സീസൺ കഴിഞ്ഞ് വനം വന്യജീവി വകുപ്പ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ.
വരയാടുകളുടെ എണ്ണത്തിൽ റെക്കോർഡ് വർധന
വരയാടുകളുടെ എണ്ണത്തിൽ റെക്കോർഡ് വർധന