ETV Bharat / state

ബിഎസ്എന്‍എല്‍ ടവര്‍ തകര്‍ന്നു; ഓണ്‍ലൈന്‍ പഠനം പ്രതിസന്ധിയില്‍ - ബിഎസ്എന്‍എല്‍ ടവര്‍ തകര്‍ന്നിട്ട് രണ്ടുമാസം; ഓണ്‍ലൈന്‍ പഠനത്തിനായി കുട്ടികള്‍ നടന്നെത്തുന്നത് നാലു കിലോമീറ്റര്‍

ടവര്‍ തകര്‍ന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും ഉദ്യോഗസ്ഥര്‍ തിരിഞ്ഞുപോലും നോക്കിയിട്ടില്ലെന്നാണ്‌ ആക്ഷേപം

ബിഎസ്എന്‍എല്‍ ടവര്‍ തകര്‍ന്നിട്ട് രണ്ടുമാസം; ഓണ്‍ലൈന്‍ പഠനത്തിനായി കുട്ടികള്‍ നടന്നെത്തുന്നത് നാലു കിലോമീറ്റര്‍  latest idukk
ബിഎസ്എന്‍എല്‍ ടവര്‍ തകര്‍ന്നിട്ട് രണ്ടുമാസം; ഓണ്‍ലൈന്‍ പഠനത്തിനായി കുട്ടികള്‍ നടന്നെത്തുന്നത് നാലു കിലോമീറ്റര്‍
author img

By

Published : Aug 23, 2020, 10:44 AM IST

Updated : Aug 23, 2020, 12:18 PM IST

ഇടുക്കി: ബിഎസ്എന്‍എല്‍ ടവര്‍ തകര്‍ന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും അറ്റകുറ്റപ്പണികള്‍ നടത്താന്‍ തയ്യാറാകാതെ ഉദ്യോഗസ്ഥര്‍. മൂന്നാറിലെ നല്ലതണ്ണി എസ്റ്റേറ്റില്‍ സ്ഥാപിച്ചിട്ടുള്ള ബിഎസ്എന്‍എല്‍ ടവര്‍ ആണ് രണ്ടാഴ്ച മുമ്പ് ശക്തമായ കാറ്റില്‍ തകര്‍ന്നു വീണത്. ഇതോടെ നല്ലതണ്ണി, കല്ലാര്‍ എന്നീ എസ്റ്റേറ്റിലെ തൊഴിലാളികള്‍ ദുരിതത്തിലായി. ഫോണ്‍ ബന്ധം തകര്‍ന്നതോടെ നാലു കിലോമീറ്ററോളം നടന്നാണ് വിദ്യാര്‍ഥികള്‍ പഠനം തുടരുന്നത്. ആശയ വിനിമയത്തിനുള്ള അവസരവും നഷ്ടമായതോടെ എസ്റ്റേറ്റ്‌ നിവാസികള്‍ അത്യാവശ്യ വിവരങ്ങള്‍ കൈമാറാനാകാതെ ബുദ്ധിമുട്ടുകയാണ്. റേഷന്‍ വിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ട്.

ബിഎസ്എന്‍എല്‍ ടവര്‍ തകര്‍ന്നു; ഓണ്‍ലൈന്‍ പഠനം പ്രതിസന്ധിയില്‍

ടവര്‍ തകര്‍ന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും ഉദ്യോഗസ്ഥര്‍ തിരിഞ്ഞുപോലും നോക്കിയിട്ടില്ലെന്നാണ്‌ ആക്ഷേപം. ടവര്‍ തകര്‍ന്ന വിവരം ഉടന്‍ തന്നെ ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. എന്നാല്‍ സംഭവ സ്ഥലം പരിശോധിക്കാന്‍ പോലും ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ലെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. അതേ സമയം ടവര്‍ തകര്‍ന്ന വിവരം എറണാകുളത്തെ ഡെപ്യൂട്ടി ജനറല്‍ മാനേജരെ അറിയിച്ചിട്ടുണ്ടെന്നും ടവര്‍ പുനസ്ഥാപിക്കാന്‍ ടെണ്ടര്‍ ക്ഷണിക്കുന്നതിലേക്കായുള്ള നടപടികള്‍ ആരംഭിച്ചെന്നുമാണ് ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥരുടെ വാദം. എന്നാല്‍ ടവര്‍ നിലനില്‍ക്കുന്ന കെഡിഎച്ച്പി കമ്പനിയില്‍ നിന്നും ടവര്‍ സ്ഥാപിക്കാനാവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താമെന്ന് അറിയിച്ചിട്ടും ഉദ്യോഗസ്ഥര്‍ മനപൂര്‍വ്വം നടപടി വൈകിക്കുകയാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

Last Updated : Aug 23, 2020, 12:18 PM IST

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.