ഇടുക്കി: രാത്രിയിൽ തമിഴ്‌നാട് കുറവ് വെള്ളം മാത്രം തുറന്നു വിട്ടത് ആശ്വാസകരമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. പകൽ സമയത്തെ അപേക്ഷിച്ച് രാത്രിയിൽ കുറവാണ് അളവ് ജലമാണ് തമിഴ്‌നാട് തുറന്നുവിട്ടത്. തമിഴ്‌നാടിന്‍റെ ഈ നടപടി ആശ്വാസ്യകരമാണെന്നും തിങ്കളാഴ്‌ചയും തമിഴ്‌നാട് ഇതേ നിലപാട് തുടരുമെന്നാണ് പ്രതീക്ഷയെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.
ഞായറാഴ്‌ച 5.30ഓടെ 6000 ക്യുമിക്‌സ് ജലമാണ് തമിഴ്‌നാട് തുറന്നു വിട്ടത്. എന്നാൽ രാത്രിയിൽ ഇതിന്‍റെ അളവ് കുറച്ചു. തമിഴ്‌നാട് രാത്രിയിൽ വെള്ളം തുറന്നുവിട്ട നടപടി മേൽനോട്ട സമിതിയെ അറിയിച്ചെന്നും സുപ്രീം കോടതിയെ ഈ കാര്യം അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാത്രി ഡാം തുറക്കേണ്ട സാഹചര്യങ്ങളിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ മുഖ്യമന്ത്രി തമിഴ്‌നാട് സർക്കാരിനെ അറിയിച്ചിരുന്നു.
READ MORE: Idukki Dam Orange Alert: മഴയ്‌ക്ക് ശമനമില്ല; ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു