ETV Bharat / state

മുല്ലപെരിയാർ അണകെട്ട് നാളെ തുറക്കും: ജാഗ്രതാ നിർദേശവുമായി ജില്ലാ ഭരണകൂടം

Mullaperiyar dam opens tomorrow: മുല്ലപെരിയാർ ഡാമിന്‍റെ ഷട്ടർ നാളെ തുറക്കും. രാവിലെ 10 മണി മുതൽ സ്‌പിൽ വേ ഷട്ടറുകൾ ഘട്ടം ഘട്ടമായാകും ഉയർത്തുക. തീര പ്രദേശങ്ങളിൽ താമസിയ്ക്കുന്നവർക്ക് ജില്ലാ ഭരണകൂടം അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

Mullaperiyar dam shutter will open tomorrow  മുല്ലപെരിയാർ അണകെട്ട് നാളെ തുറക്കും  മുല്ലപെരിയാർ അണകെട്ട് വാർത്തകൾ  ഇടുക്കി ജില്ലാ വാർത്തകൾ  മുല്ലപെരിയാർ അണകെട്ട് ഏറ്റവും പുതിയ വാർത്തകൾ  Mullaperiyar dam updates  Mullaperiyar dam latest news
Mullaperiyar dam shutter will open tomorrow
author img

By ETV Bharat Kerala Team

Published : Dec 18, 2023, 5:13 PM IST

ഇടുക്കി: മുല്ലപെരിയാർ അണകെട്ട് നാളെ തുറക്കും (Mullaperiyar dam shutter will open tomorrow ). രാവിലെ 10 മണി മുതൽ സ്‌പിൽ വേ ഷട്ടറുകൾ ഘട്ടം ഘട്ടമായി ഉയർത്തി 10000 ക്യുസെക്‌സ് വെള്ളം പെരിയാറിലേയ്‌ക്ക് ഒഴുക്കുമെന്ന് തമിഴ്‌നാട് അറിയിച്ചു. ജലാശയത്തിലേയ്ക്കുള്ള നീരൊഴുക്ക് വൻ തോതിൽ വർധിച്ചതിനെ തുടർന്നാണ് സ്‌പിൽ വേ ഷട്ടറുകൾ ഉയർത്താൻ തീരുമാനിച്ചത്.

മുല്ലപെരിയാറിന്‍റെ വൃഷ്‌ടി പ്രദേശങ്ങളിലും പെരിയാർ വന മേഖലയിലും ശക്തമായ മഴയാണ് കഴിഞ്ഞ മണിക്കുറുകളിൽ ലഭിച്ചത്. നിലവിൽ 137.5 അടിയാണ് ജലനിരപ്പ്. 12000 ക്യുസെക്‌സ് വെള്ളം അണക്കെട്ടിലേയ്‌ക്ക് ഒഴുകി എത്തുന്നുണ്ട്.

ജാഗ്രതാ നിർദേശവുമായി ജില്ലാ ഭരണകൂടം: തമിഴ്‌നാട്ടിലും മഴ തുടരുന്നതിനാൽ, കൂടുതൽ വെള്ളം കൊണ്ടു പോകാൻ സാധിക്കില്ല. ഇതിനാൽ രാവിലെ 10 മുതൽ ഘട്ടം ഘട്ടമായി സ്‌പിൽ വേ ഉയർത്തി വെള്ളം പെരിയറിലേയ്‌ക്ക് ഒഴുക്കും. തീര പ്രദേശങ്ങളിൽ താമസിയ്ക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Also read: മുല്ലപ്പെരിയാർ പുതിയ അണക്കെട്ടിന് ഗ്രീൻ സിഗ്‌നൽ: പദ്ധതിയുമായി മുന്നോട്ടു പോകാമെന്ന് സാങ്കേതിക സമിതിയുടെ റിപ്പോർട്ട്

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കുന്നത് പരിസ്ഥിതിയ്‌ക്ക് ദോഷകരമല്ലെന്നാണ് റിപ്പോർട്ട് പുറത്ത് വന്നിരുന്നു. കേരളം നിയോഗിച്ച സാങ്കേതിക സമിതിയാണ് പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ തമിഴ്‌നാട് തടസം നിൽക്കുന്നതാണ് പുതിയ ഡാം നിർമിക്കാൻ കേരളത്തിന് വെല്ലുവിളിയാകുന്നത്.

ഇരു സംസ്ഥാനങ്ങളും തമ്മിൽ ഐക്യത്തിലെത്തിയാൽ പുതിയ അണക്കെട്ട് നിർമിക്കാനുള്ള അനുമതി നൽകാമെന്ന് സുപ്രീംകോടതി മുൻപ് വ്യക്തമാക്കിയിരുന്നു. തമിഴ്‌നാട് ഗ്രീൻ സിഗ്നൽ കാട്ടിയാൽ അഞ്ച് മുതൽ പത്ത് വർഷത്തിനകം ഡാം നിർമിക്കാം എന്നാണ് കേരളം കരുതുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.