ETV Bharat / state

ഉരുൾപൊട്ടൽ ഭീഷണി; കനകപുഴ മേഖലയിലെ ജനങ്ങൾ ആശങ്കയിൽ - mudslide threat

റോഡിലൂടെ സഞ്ചരിച്ചിരുന്നവർ രക്ഷപ്പെട്ടത് തലനാരിഴക്ക്

ഉരുൾപൊട്ടൽ
author img

By

Published : Jul 25, 2019, 6:18 PM IST

ഇടുക്കി: മാങ്ങാത്തൊട്ടി കനകപുഴ മേഖലയിലെ ജനങ്ങൾ ഉരുൾപൊട്ടൽ ഭീതിയിൽ. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയെ തുടർന്ന് എൻആർ സിറ്റി റോഡിലേക്ക് പാറ അടർന്നു വീണു. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നരയോടെയാണ് റോഡിലേക്ക് വലിയ പാറക്കല്ല് അടർന്നു വീണത്. ഈ സമയം റോഡിലൂടെ സഞ്ചരിച്ചിരുന്നവർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. പിഎംജിഎസ്‌വൈ പദ്ധതിയിൽ ഒരു വർഷം ൻപ് നിർമ്മിച്ച റോഡ് ഭാഗികമായി തകർന്നിട്ടുണ്ട്.

Intro:കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ മഴയെ തുടർന്ന് മാങ്ങാത്തൊട്ടി കനകപുഴ എൻ.ആർ.സിറ്റി റോഡിലേക്ക് പാറ അടർന്നു വീണു ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലയിൽ പ്രദേശവാസികൾ ഭീതിയോടെയാണ് കഴിയുന്നത്.Body:കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നരക്കാണ് വലിയ ശബ്ദത്തോടെ മാങ്ങാത്തൊട്ടി എൻ.ആർ.സിറ്റി റോഡിലേക്ക് കനകപുഴ ഭാഗത്ത് വലിയ പാറക്കല്ല് അടർന്നു വീണത് ഈ സമയം റോഡിലൂടെ സഞ്ചരിച്ചിരുന്നവർ തലനാരിഴക്കാണ് രക്ഷപെട്ടത്.കൂഴയിൽ പദമനാഭന്റെ വീടിന് മുകളിൽ ഉള്ള വലിയ പാറയുടെ ഒരു ഭാഗമാണ് താഴേക്ക് പതിച്ചത്.അഞ്ഞുറു മീറ്റർ ഉയരത്തിൽ നിന്നു കൃഷിയിടത്തിലൂടെയാണ് പാറ അടർന്നു റോഡിൽ പതിച്ചത്.കഴിഞ്ഞ പ്രളയത്തെ തുടർന്ന് മണ്ണ് ദുർബലമായതാണ് പാറ അടർന്നു വീഴാൻ കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു

ബൈറ്റ് പി.പി.ശിവൻ പ്രദേശവാസി

പാറക്കല്ല് വന്നു പതിച്ചതിനെ തുടർന്ന് പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഒരു വർഷം മുൻപ് നിർമ്മിച്ച റോഡ് തകർന്നു കഴിഞ്ഞ പ്രളയത്തിൽ നിരവധി മണ്ണിടിച്ചലും ഉരുൾപൊട്ടലും ഉണ്ടായ മേഖലയിൽ വലിയ പാറക്കല്ല് അടർന്നു വീണത് ഭീതിയോടെയാണ് പ്രദേശവാസികൾ നോക്കി കാണുന്നത്

ബൈറ്റ് പി.പി.ശിവൻ പ്രദേശവാസി Conclusion:നിരവധിയാളുകൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശം മണ്ണിടിച്ചൽ ഭീക്ഷണിയിലാണ് ശക്‌തമായ മഴപെയ്‌താൽ വീണ്ടും പാറ അടർന്നു വീഴുമോ എന്ന ഭയത്തിലാണ് പ്രദേശവാസികൾ
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.