ഇടുക്കി: ശാന്തൻപാറയിൽ അഞ്ചര വയസുകാരനോട് അമ്മയുടെ ക്രൂരത. കുഞ്ഞിന്‍റെ രണ്ടു കാലിന്‍റെയും ഉള്ളം കാലിലും ഇടുപ്പിലും അമ്മ പൊള്ളൽ ഏൽപ്പിച്ചു. കുസൃതി കൂടുതൽ കാണിച്ചെന്നാരോപിച്ചാണ് അമ്മ ഭുവനേശ്വരിയുടെ ഈ ക്രൂരത. ഇടുക്കി ശാന്തൻപാറ പേത്തൊട്ടിയിൽ ആണ് സംഭവം.
കുട്ടി കുസൃതി കാണിക്കുകയും പറയാതെ കൃഷിയിടങ്ങളിലേക്ക് ഇറങ്ങിപ്പോവുകയും പതിവായിരുന്നു. രണ്ടു ദിവസം മുമ്പ് അഞ്ചര വയസുകാരൻ കൃഷിയിടത്തിലേക്ക് ഇറങ്ങിയെന്ന് പറഞ്ഞാണ് അമ്മ ഭുവനേശ്വരി ക്രൂരമായി ശിക്ഷിച്ചത്. കുട്ടിയുടെ കാൽ വെള്ളകളും ഇടുപ്പിലും ഇരുമ്പ് ആയുധം പഴുപ്പിച്ച് പൊള്ളിക്കുകയായിരുന്നു. അഞ്ചര വയസുകാരൻ അബിനേഷിനാണ് പൊള്ളലേറ്റത്. സംഭവത്തിൽ പൊലീസ് കേസെടുത്തു
കുട്ടിയുടെ കാലിലെ മുറിവ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ചൈൽഡ്‌ലൈനിനെ വിവരമറിയിച്ചത്. ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ പരിശോധനയിൽ കാലിൽ ഗുരുതരമായി പൊള്ളലേൽക്കുകയും ഒരു കാലിൽ പഴുപ്പ് ബാധിക്കുകയും ചെയ്‌തതായി കണ്ടെത്തി. ഇതിനെ തുടർന്ന് വിദഗ്‌ധ ചികിത്സക്കായി അടിമാലിയിലെ ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റി.
ALSO READ: കോട്ടയത്ത് നടുറോഡില്‍ തമ്മിലടിച്ച് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍