ETV Bharat / state

ഇടുക്കിയില്‍ ഇഴമുറിയാതെ മഴ; മൂന്നാറിൽ മണ്ണിടിച്ചില്‍, കൊച്ചി - ധനുഷ്‌കോടി ദേശീയപാത അടച്ചു

ഇടുക്കിയില്‍ മഴക്കെടുതിയില്‍ അഞ്ച് മരണം. പാമ്പാര്‍ കര കവിഞ്ഞു. മണ്ണിടിച്ചിലും വ്യാപകം.

Manson Natural calamity in Idukki  Disasters in Idukki  Idukki rain update  ഇടുക്കിയില്‍ ശക്തമായ മഴ  ഇടുക്കിയില്‍ മഴകെടുതി  മഴക്കെടുതിയില്‍ മരണം  കൊച്ചി ധനുഷ്കോടി ദേശീയപാത അടച്ചു
മൂന്നാറിൽ മണ്ണിടിച്ചില്‍, കൊച്ചി ധനുഷ്കോടി ദേശീയപാത അടച്ചു
author img

By

Published : Jul 15, 2022, 4:34 PM IST

Updated : Jul 15, 2022, 5:25 PM IST

ഇടുക്കി: ജില്ലയില്‍ മഴയിലും കാറ്റിലും വ്യാപക നാശനഷ്‌ടം. മൂന്നാറിൽ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു. കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. തൊടുപുഴ കുണിഞ്ഞിയിൽ ശക്തമായ കാറ്റിൽ ആറ് വീടുകൾക്ക് നാശനഷ്‌ടമുണ്ടായി. മറയൂരിൽ ശക്തമായ മഴയെ തുടർന്ന് പാമ്പാർ കരകവിഞ്ഞു.

മൂന്നാറിൽ മണ്ണിടിച്ചില്‍, കൊച്ചി - ധനുഷ്‌കോടി ദേശീയപാത അടച്ചു

കല്ലാർകൂട്ടി, പാമ്പ്ല, പൊന്മുടി അണക്കെട്ടുകളുടെ ഷട്ടർ തുറന്നിരിക്കുകയാണ്. ഇടുക്കിയിൽ ഒരാഴ്‌ചയായി ശക്തമായ മഴയും കാറ്റുമാണ് രേഖപ്പെടുത്തുന്നത്. വിവിധ ഇടങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി. മുന്നാറിൽ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു. ലക്ഷ്‌മി എസ്റ്റേറ്റ് എസ് സി കോളനി നിവാസി പണ്ടാരമാണ് മരിച്ചത്. രാത്രിയിൽ ശൗചാലയത്തിൽ പോകാന്‍ ഇറങ്ങവെ മൺതിട്ട ഇടിഞ്ഞ് വീഴുകയായിരുന്നു.

മഴക്കെടുതിയില്‍ മരണം അഞ്ചായി: നാട്ടുകാരും ഫയർഫോഴ്‌സും എത്തി മണ്ണ് മാറ്റിയാണ് മൃതദേഹം പുറത്തെടുത്തത്. ഇതോടെ കാലവർഷക്കെടുതിയിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിൽ മണ്ണിടിഞ്ഞ് ഗതാഗതം പൂർണമായി തടസപ്പെട്ടു. കൂറ്റൻ പാറക്കെട്ടുകളും മണ്ണും റോഡിലേക്ക് പതിക്കുകയായിരുന്നു. അമ്പത് മീറ്റർ റോഡ് പൂർണമായി മൂടി കിടക്കുകയാണ്.

മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാല്‍ അപകട ഭീഷണി കണക്കിലെടുത്ത് മണ്ണ് നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടില്ല. തൊടുപുഴ കുണിഞ്ഞിയിൽ ശക്തമായ കാറ്റിൽ വ്യാപക നാശനഷ്‌ടമുണ്ടായി. മരങ്ങൾ വീണ് ആറ് വീടുകൾക്കും കടമുറികൾക്കും ഭാഗികമായി കേടുപാടുണ്ടായി. സ്ഥലത്ത് വ്യാപകമായ കൃഷി നാശവുമുണ്ട്. വെളളിയാഴ്‌ച (15.07.2022) രാവിലെ ഏഴരയോടെ ആയിരുന്നു ശക്തമായ കാറ്റ് വീശിയത്.

ആശങ്കയായി തോരാമഴ: ലൈൻ കമ്പിക്ക് കുറുകെ മരങ്ങൾ വീണ് വൈദ്യുതി ബന്ധം തടസപ്പെട്ടു. പാമ്പാറിന്‍റെ ഇരു കരകളിലുമുള്ള നിരവധി കൃഷിയിടങ്ങളില്‍ വെള്ളം കയറി. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കല്ലാർ കൂട്ടി അണക്കെട്ടിന്‍റെ അഞ്ച് ഷട്ടറുകളും തുറന്നു. പൊന്മുടി, പാബ്ല അണക്കെട്ടുകളും തുറന്നിരിക്കുകയാണ്. മഴ ശക്തമായി തുടർന്നാൽ മറ്റ് ചെറുകിട അണക്കെട്ടുകളും തുറക്കേണ്ടി വരും. തോരാതെ പെയ്യുന്ന മഴ മലയോരത്തെ ആശങ്കയിലാഴ്‌ത്തുന്നുണ്ട്.

Also Read: മഴക്കെടുതികളില്‍ ഇടുക്കി ; ബൈസണ്‍വാലിയില്‍ ഉരുള്‍പൊട്ടി, ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു

Last Updated : Jul 15, 2022, 5:25 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.