ETV Bharat / state

#ETV Bharat Exclusive: മോൻസണ്‍ തട്ടിപ്പ് തുടങ്ങിയത് ഇടുക്കിയില്‍ നിന്ന് - monson mavunkal fraud news

മാരുതി 800 നിരത്ത് അടക്കിവാണിരുന്ന കാലമായതിനാൽ കുറഞ്ഞ വിലയിൽ എറണാകുളത്ത് നിന്നും കാർ എത്തിച്ചു നൽകാം എന്ന പേരിൽ പണം തട്ടിയെടുത്തു

മോൻസണ്‍ തട്ടിപ്പ് തുടങ്ങിയത് ഇടുക്കിയില്‍ നിന്ന്
മോൻസൺ മാവുങ്കലിന്‍റെ തട്ടിപ്പുകളുടെ തുടക്കം ഇടുക്കി ഹൈറേഞ്ചിൽ നിന്നും...
author img

By

Published : Sep 28, 2021, 2:17 PM IST

Updated : Sep 28, 2021, 2:41 PM IST

ഇടുക്കി: പുരാവസ്‌തുക്കളുടെ വില്പനയുടെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിന്‍റെ ക്രമക്കേടുകളുടെ തുടക്കം ഇടുക്കി ഹൈറേഞ്ചിൽ നിന്നും. 1995 കാലഘട്ടത്തിൽ മോന്‍സന്‍റെ ഭാര്യയ്ക്ക് രാജകുമാരിയിലെ മാനേജ്‌മെന്‍റ് സ്‌കൂളിലേക്ക് സ്ഥലമാറ്റം കിട്ടിയതോടെയാണ് മോൻസൺ ഇടുക്കി രാജകുമാരിയിൽ എത്തുന്നത്. രാജകുമാരി ടൗണിനോട് ചേർന്ന് വികാസ് ഗാർഡൻ കോളനിയിൽ സ്ഥലം വാങ്ങി വീട് നിർമിക്കുകയും ചെയ്‌തു. തുടർന്ന് രാജകുമാരി പഞ്ചായത്ത് ഓഫിസിന് സമീപത്തായി സർവേ സ്‌കൂൾ ആരംഭിച്ചു.

മാരുതിയുടെ പേരിലും തട്ടിപ്പ്

ഈ കാലയളവിലാണ് എറണാകുളം മേഖലയിൽ കൂടുതൽ ബന്ധങ്ങൾ സ്ഥാപിക്കുന്നത്. തുടർന്ന് ഹൈറേഞ്ചിൽ ടെലിവിഷനുകൾ വളരെ വിരളമായിരുന്നതിനെ തുടർന്ന് എറണാകുളത്ത് നിന്നും പഴയ ടെലിവിഷനുകൾ എത്തിച്ച് വിൽപ്പന ആരംഭിച്ചു. ടെലിവിഷനുകൾ എത്തിച്ചുനൽകാം എന്ന പേരിൽ പലരിൽ നിന്നും പണം തട്ടിയെടുത്തു. പഴയ ടെലിവിഷനുകൾ എത്തിച്ചു നൽകി തട്ടിപ്പ് നടത്തി. തുടർന്ന് വാഹന വില്പന രംഗത്തേക്ക് ചുവട് മാറ്റി.

#ETV Bharat Exclusive: മോൻസണ്‍ തട്ടിപ്പ് തുടങ്ങിയത് ഇടുക്കിയില്‍ നിന്ന്

ഹൈറേഞ്ചിലെ സമ്പന്ന കുടുംബങ്ങളുമായും പൊതുപ്രവർത്തകരുമായും ബന്ധങ്ങൾ സഥാപിക്കുകയും ചെയ്‌തു. മാരുതി 800 നിരത്ത് അടക്കിവാണിരുന്ന കാലമായതിനാൽ കുറഞ്ഞ വിലയിൽ എറണാകുളത്ത് നിന്നും കാർ എത്തിച്ചു നൽകാം എന്ന പേരിൽ പണം തട്ടിയെടുത്തു. അൻപതിനായിരം മുതൽ രണ്ടരലക്ഷം രൂപ വരെ പലരിൽ നിന്നും വാങ്ങി.

തട്ടിപ്പിനിരയായത് നിരവധി പേര്‍

പണം നഷ്‌ടപ്പെട്ടവരിൽ ജില്ലയിലെ ഉന്നതർ മുതൽ സാധാരണക്കാർ വരെ ഉൾപ്പെടുന്നു. രേഖകൾ ഒന്നും ഇല്ലാത്ത വാഹനങ്ങളാണ് എത്തിച്ച് നൽകിയത്. പണം നൽകിയ ശേഷം വാഹനം ലഭിക്കാത്ത നിരവധി ആളുകളാണ് ജില്ലയിൽ ഉള്ളത്. മോൻസൺ ഇടുക്കി ജില്ല കേന്ദ്രീകരിച്ച് നടത്തിയ തട്ടിപ്പുകളിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകരും രംഗത്ത് എത്തി.

ഭാര്യ അധ്യാപികയായിരുന്നതും മോൻസന്‍റെ മറ്റുള്ളവരെ ആകർഷിക്കുന്ന തരത്തിലുള്ള ഇടപെടലും മൂലമാണ് പലരും തട്ടിപ്പിന് ഇരയായത്. രാജാക്കാട് പ്രവർത്തിക്കുന്ന പ്രമുഖ ജ്വല്ലറി ഉടമക്ക് സ്വർണം എത്തിച്ചുനൽകാം എന്ന പേരിൽ ലക്ഷങ്ങൾ തട്ടിയെടുത്തിരുന്നു.

പന്ത്രണ്ട് വർഷത്തോളം ഇടുക്കി രാജകുമാരിയിൽ താമസിച്ചിരുന്ന മോൻസൺ ഭാര്യ സർവീസിൽ നിന്നും പെൻഷൻ പറ്റിയതിനെ തുടർന്നാണ് രാജകുമാരിയിൽ നിന്നും എറണാകുളത്തേക്ക് താമസം മാറ്റിയത്. തട്ടിപ്പിന് ഇരയായവർ നിരവധിയുണ്ടെങ്കിലും ആരും പരാതി കൊടുക്കാനോ പ്രതികരിക്കാനോ തയ്യാറായിട്ടില്ല.

Also read: മോന്‍സൺ മാവുങ്കലിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധത്തിന് തെളിവ് പുറത്ത്

Last Updated : Sep 28, 2021, 2:41 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.