ഇടുക്കി: മൊബൈൽ നെറ്റ്‌വർക്ക് കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനവുമായി വിദ്യാർഥികൾ. വാത്തിക്കുടി പഞ്ചായത്തിലെ പടമുഖം പ്രദേശത്തുള്ള വിദ്യാർഥികളാണ് തങ്ങളുടെ പ്രതിസന്ധി നിവേദനത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ ബോധ്യപ്പെടുത്തുന്നത്.
പടമുഖം പോസ്റ്റ് ഓഫീസിലെത്തിയാണ് വിദ്യാർഥികൾ മുഖ്യമന്ത്രിക്കുള്ള കത്തുകൾ അയച്ചത്. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ വിദ്യാലയങ്ങളിൽ ഓൺലൈൻ പഠനമായപ്പോൾ നെറ്റ്‌വർക്ക് കാര്യക്ഷമമല്ലാത്തതിനാല്‍ ശരിയായ രീതിയില്‍ പഠിക്കാനാവില്ലെന്നാണ് കുട്ടികള്‍ മുഖ്യമന്ത്രിയെ അറിയിക്കുന്നത്.
also read: മുഖംമൂടി ധാരികളുടെ ആക്രമണം : ഗൃഹനാഥന് പിന്നാലെ വീട്ടമ്മയും മരിച്ചു
സ്കൂൾ, കോളേജ് വിദ്യാർഥികൾക്ക് പുറമെ പ്രദേശത്ത് വിവിധ നെറ്റ്‌വർക്കുകളിലൂടെ ജോലി ചെയ്യുന്നവരുള്‍പ്പെടെയുള്ളവരെ പ്രതിസന്ധി ബാധിക്കുന്നുണ്ട്. വിഷയത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടുമെന്നും നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിദ്യാര്‍ഥികള്‍ പറഞ്ഞു.