ഇടുക്കി: സിഐടിയു ഇടുക്കി ജില്ലാ സമ്മേളനത്തിന് അടിമാലിയിൽ തുടക്കം. വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. മോദി സര്‍ക്കാരിനെതിരായി രാജ്യത്ത് തൊഴിലാളിവര്‍ഗ ശക്തി രൂപപ്പെടേണ്ട സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്ന് മന്ത്രി പറഞ്ഞു.
ജില്ലാ സമ്മേളനത്തിന് മുന്നോടിയായി നടന്ന പ്രകടനത്തില്‍ ജില്ലയുടെ വിവിധ മേഖലകളില്‍ നിന്നെത്തിയ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു. സിഐടിയു ജില്ലാ പ്രസിഡന്റ് പി.എസ് രാജന്‍ അധ്യക്ഷത വഹിച്ചു. സിഐടിയു അഖിലേന്ത്യാ സെക്രട്ടറി പി. നന്ദകുമാര്‍, സിഐടിയു ജില്ലാ സെക്രട്ടറി കെ. എസ് മോഹനന്‍, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.കെ. ജയചന്ദ്രന്‍, കെ. പി. മേരി തുടങ്ങിയവര്‍ സംസാരിച്ചു. ശനിയാഴ്‌ച രാവിലെ എട്ട് മണി മുതല്‍ അടിമാലി ഗ്രാമപഞ്ചായത്ത് ടൗണ്‍ ഹാളില്‍ പ്രതിനിധി സമ്മേളനം ആരംഭിക്കും. സിഐടിയു അഖിലേന്ത്യാ സെക്രട്ടറി പി. നന്ദകുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ നേതാക്കള്‍ പങ്കെടുക്കും.