ഇടുക്കി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിനെയും കേന്ദ്ര സര്‍ക്കാര്‍ നടപടികളെയും രൂക്ഷമായി വിമര്‍ശിച്ച് വൈദ്യുതി മന്ത്രി എം.എം. മണി. ഇരിക്കാന്‍ പറഞ്ഞാല്‍ കിടക്കുന്നയാളാണ് ഇപ്പോഴത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണറെന്നും പുരോഗതി കൈവരിച്ച ഇന്ത്യയില്‍ നടത്തുന്ന ഭ്രാന്തന്‍ ആശയമാണ് പൗരത്വ ഭേദഗതി നിയമമെന്നും മന്ത്രി കുറ്റപ്പെടുത്തി. എന്‍.ആര്‍.സി, സി.എ.എ നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം ജമാഅത്തിന്‍റെ നേതൃത്വത്തില്‍ രാജാക്കാട്ടില്‍ സംഘടിപ്പിച്ച ബഹുജന റാലിയും പൊതു സമ്മേളനവും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സുബോധമുള്ളവര്‍ ചെയ്യാത്ത കാര്യങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്‌തുകൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വിവിധ രാഷ്ട്രീയ-സാമുദായിക-മത നേതാക്കളും ജനപ്രതിനിധികളുമടക്കം ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തത്.