ഇടുക്കി: അത്യാധുനിക സംവിധാനങ്ങൾ വർധിച്ചതോടെ സമൂഹത്തിൽ ഗ്രന്ഥശാലകളുടെ പ്രാധാന്യം കുറഞ്ഞു വരികയാണെന്ന് സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി. സേനാപതിയിൽ മലർവാടി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻ്റെ പുതിയ മന്ദിരത്തിൻ്റെയും ലൈബ്രറിയുടെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുൻ എം.പി ജോയ്സ് ജോർജിൻ്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച നാലര ലക്ഷം രൂപ ഉപയോഗിച്ചാണ് മലയോരത്തെ പ്രമുഖ കാലാ കായിക സാംസ്കാരിക സംഘടനയായ സേനാപതി മലർവാടി ആർട്സ് ആൻഡ് സ്പോർട്സ് ക്ളബ്ബിന് പുതിയ മന്ദിരം നിർമ്മിച്ചത്. ജോയ്സ് ജോർജ് മുഖ്യ പ്രഭാഷണം നടത്തി. സേനാപതിയുടെ കലാകാരൻ അച്ചു പാലത്തിങ്കലിനെയും, മന്ദിര നിർമ്മാണ കരാറുകാരൻ വിൻസൻ്റിനെയും ആദരിച്ചു. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു