ETV Bharat / state

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ തുടരുമെന്ന് മന്ത്രി എം എം മണി

കൊവിഡ് കാലത്ത് ഉമ്മന്‍ചാണ്ടിയാണ് കേരളം ഭരിച്ചിരുന്നതെങ്കില്‍ ജനങ്ങള്‍ പട്ടിണികിടന്ന് ചത്തേനെയെന്നും എംഎം മണി

MM Mani says LDF government will remain in power  Power Minister MM Mani has said that the LDF government will remain in power. election will be held in Kerala with an emphasis on development.  Minister MM Mani  MM Mani  LDF government  election  Kerala  എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ തുടരുമെന്ന് എം എം മണി  എല്‍ഡിഎഫ് സര്‍ക്കാര്‍  എം എം മണി  കൊവിഡ്  ഇടത് ഭരണം  ഉമ്മൻചാണ്ടി  രമേശ് ചെന്നിത്തല  വൈദ്യുത വകുപ്പ് മന്ത്രി എംഎം മണി
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ തുടരുമെന്ന് മന്ത്രി എം എം മണി
author img

By

Published : Feb 18, 2021, 10:59 AM IST

ഇടുക്കി: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ തുടരുക തന്നെ ചെയ്യുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി. വികസനത്തിൽ ഊന്നിയുള്ള തെരഞ്ഞെടുപ്പ് ആയിരിക്കും ഇത്തവണ കേരളത്തിൽ നടക്കുക. വലതുപക്ഷ പ്രീണന സ്വഭാവമുള്ള മാധ്യമങ്ങളുടെ കൂട്ടുപിടിച്ച് രമേശ് ചെന്നിത്തലയും കൂട്ടരും കേരളത്തിലങ്ങോളമിങ്ങോളം തെക്കുവടക്ക് നടന്ന് കള്ളപ്രചരണങ്ങൾ നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ തുടരുമെന്ന് മന്ത്രി എം എം മണി

ഉമ്മൻചാണ്ടിയാണ് കൊവിഡ് കാലത്ത് കേരളം ഭരിച്ചിരുന്നതെങ്കിൽ ജനങ്ങള്‍ പട്ടിണി കിടന്ന് ചത്തേനെയെന്നും നെടുങ്കണ്ടത്ത് എൽഡിഎഫ് സംസ്ഥാന ജാഥയിൽ സംസാരിക്കുന്നതിനിടെ മന്ത്രി കുറ്റപ്പെടുത്തി. കൊവിഡ് കാലത്തെ എൽഡിഎഫ് സർക്കാരിന്‍റെ പ്രവർത്തനങ്ങൾ ലോകത്തിനാകെ മാതൃകയാണ്. ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി നൽകാൻ മന്ത്രിസഭ തീരുമാനമെടുക്കുമ്പോൾ കേവലം മൂന്നുമാസത്തെ ഭക്ഷ്യവസ്തുക്കൾ മാത്രമാണ് സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പിന്‍റെ കൈവശമുണ്ടായിരുന്നത്. എന്നാൽ ഭക്ഷ്യ വകുപ്പിന്‍റെയും സർക്കാറിന്‍റെയും നിശ്ചയദാർഢ്യത്തോട് കൂടിയുള്ള പ്രവർത്തനമാണ് കേരള ജനതയ്ക്ക് കൈത്താങ്ങായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.