ETV Bharat / state

ഇടുക്കിയിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്

പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പൊലീസ്

middle aged man found dead in idukki is murder  murder  middle aged man found dead  middle aged man found dead in idukki  മധ്യവയസ്‌കൻ മരിച്ച നിലയിൽ  പൊലീസ്  കൊലപാതകം
ഇടുക്കിയിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്
author img

By

Published : Oct 9, 2021, 11:53 AM IST

ഇടുക്കി : മാങ്കുളം ശേവല്‍കുടിയില്‍ മധ്യവയസ്‌കന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. ശേവല്‍കുടി വരിക്കയില്‍ റോയിയാണ് മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതി പൊലീസ് കസ്റ്റഡിലായതായാണ് വിവരം. പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു.

വ്യാഴാഴ്‌ച രാത്രിയിലായിരുന്നു റോയിയെ ശേവല്‍കുടി ഭാഗത്തേക്ക് പോകുന്ന റോഡിൽ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

Also Read: കെഎഎസിലേക്ക് സംസ്ഥാന പൊലീസ് സേനയിൽ നിന്ന് മൂന്നുപേര്‍

റോയിയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയും മരണപ്പെട്ട റോയിയും തമ്മില്‍ ഉണ്ടായ അഭിപ്രായ വ്യത്യാസമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ബൈക്കിന്‍റെ ഷോക്കോപ്‌സര്‍ ഉപയോഗിച്ചുള്ള ആക്രമണമാണ് പ്രതി നടത്തിയതെന്നും പൊലീസ് പറഞ്ഞു.

അരിയും സാധനങ്ങളും വാങ്ങി റോയി വീട്ടിലേക്ക് പോകുംവഴിയാണ് ആക്രമണമുണ്ടായത്. കസ്റ്റഡിയിലുള്ള പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ തെളിവെടുപ്പിനായി കൃത്യം നടത്തിയ സ്ഥലത്തെത്തിക്കുമെന്നും പൊലീസ് അറിയിച്ചു. മൂന്നാര്‍ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സംഭവവുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ സ്വീകരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.