ETV Bharat / state

മാധ്യമ കൂട്ടായ്മകള്‍ നാടിന്‍റെ വികസനത്തിന് വലിയ പങ്കാണ് വഹിയ്ക്കുന്നത്: മന്ത്രി എം.എം മണി - Minister MM Mani

നെടുങ്കണ്ടത്ത് മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ മീഡിയാ സെന്‍ററിന്‍റെ ഉത്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം

ഇടുക്കി  idukki  മാധ്യമ  മന്ത്രി  എം.എം മണി  വൈദ്യുതി  മീഡിയാ സെന്‍റർ  ദൃശ്യ- നവ  Media communities  Minister MM Mani  country
മാധ്യമ കൂട്ടായ്മകള്‍ നാടിന്‍റെ വികസനത്തിന് വലിയ പങ്കാണ് വഹിയ്ക്കുന്നത്; മന്ത്രി എം.എം മണി
author img

By

Published : Sep 12, 2020, 7:42 PM IST

ഇടുക്കി: മാധ്യമ കൂട്ടായ്മകള്‍ നാടിന്‍റെ വികസനത്തിന് വലിയ പങ്കാണ് വഹിയ്ക്കുന്നതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി. നെടുങ്കണ്ടത്ത് മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ മീഡിയാ സെന്‍ററിന്‍റെ ഉത്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉടുമ്പന്‍ചോല താലൂക്കിന്‍റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായാണ് നെടുങ്കണ്ടത്ത് മീഡിയാ സെന്‍റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

മാധ്യമ കൂട്ടായ്മകള്‍ നാടിന്‍റെ വികസനത്തിന് വലിയ പങ്കാണ് വഹിയ്ക്കുന്നത്; മന്ത്രി എം.എം മണി

ദൃശ്യ- നവ മാധ്യമങ്ങള്‍ സമൂഹത്തില്‍ വലിയ പങ്കാണ് വഹിയ്ക്കുന്നതെന്ന് മന്ത്രി എം.എം മണി പറഞ്ഞു. സമൂഹത്തിന്‍റെ പ്രശ്‌നങ്ങളും വികസന സ്വപ്‌നങ്ങളും പങ്ക് വെയ്ക്കുന്നതിന് മാധ്യമ കൂട്ടായ്മകള്‍ മുന്‍കൈ എടുക്കുന്നു. നെടുങ്കണ്ടം അര്‍ബന്‍ ബാങ്കിന് എതിര്‍ വശത്തായി ഉദയാ പ്രസ് ബില്‍ഡിംഗിലാണ് സെന്‍റര്‍ പ്രവര്‍ത്തിക്കുന്നത്. വാര്‍ത്താ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നതിനാവശ്യമായ സൗകര്യങ്ങള്‍ സെന്‍ററില്‍ ഒരുക്കിയിട്ടുണ്ട്. മീഡിയാ സെന്‍ററിന്‍റെ ഉത്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി നിര്‍വ്വഹിച്ചു.

പ്രസിഡന്‍റ് അനീഷ് പി.എ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ നെടുങ്കണ്ടം അര്‍ബന്‍ ബാങ്ക് പ്രസിഡന്‍റ് എം.എന്‍ ഗോപി, നെടുങ്കണ്ടം സര്‍വ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്‍റ് പി.കെ സദാശിവന്‍, ശ്രീമന്ദിരം ശശികുമാര്‍, ടി.എം ജോണ്‍, സേനാപതി വേണു, ജി. ഗോപകൃഷ്ണന്‍, എം.എസ് ഷാജി, ജോണ്‍സണ്‍ കൊച്ചുപറമ്പില്‍, മാധ്യമ പ്രവര്‍ത്തകരായ ടൈറ്റസ് ജേക്കബ്, പ്രിന്‍സ് ജയിംസ്, കുഞ്ഞുമോന്‍ കൂട്ടിക്കല്‍, വി. കെ സ്റ്റാലിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.