ഇടുക്കി: വട്ടവടയിൽ കാട്ടാന ആക്രമണത്തിൽ വൻ കൃഷിനാശം. കൃഷിക്ക് കാവൽ കിടന്ന കർഷകനായ വെങ്കിടേഷ് രക്ഷപ്പെട്ടത് തലനാരിഴക്ക്. കാട്ടാന അടിച്ച് തകർത്ത ഷെഡിൽ ഒരു രാത്രി മുഴുവൻ ഇയാൾ അബോധാവസ്ഥയിൽ കിടന്നു.
വട്ടവട പച്ചക്കറിത്തോട്ടത്തിൽ രാത്രി ഇറങ്ങിയ കാട്ടാനകൂട്ടം വ്യാപക നാശമാണ് വിതച്ചത്. ഏക്കറ് കണക്കിന് കൃഷി നശിപ്പിച്ചു. കൃഷിയിടത്തിലെ ഷെഡും കാട്ടാന കൂട്ടം തകർത്തു. ഷെഡിൽ ഉറങ്ങിക്കിടന്നിരുന്ന വെങ്കിടേഷ് കാട്ടനയെ കണ്ട് ഭയന്ന് അബോധാവസ്ഥയിലായി. രാവിലെയായിട്ടും വെങ്കിടേഷിനെ കാണാത്തതിനെ തുടർന്ന് അന്വേഷിച്ചെത്തിയപ്പോഴാണ് അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. പരിക്കുകളൊന്നും പറ്റിയില്ലെങ്കിലും മരണം മുന്നിൽ കണ്ട നിമിഷങ്ങളായിരുന്നെന്ന് വെങ്കിടേഷ് പറയുന്നു.
വട്ടവടയിൽ കാട്ടാന ആക്രമണത്തിൽ വൻ കൃഷിനാശം - idukki
കൃഷിക്ക് കാവൽ കിടന്ന കർഷകനായ വെങ്കിടേഷ് രക്ഷപ്പെട്ടത് തലനാരിഴക്ക്