ഇടുക്കി : 2018 ലെ പ്രളയകാലം മുതല്‍ പ്രതിസന്ധിയിലാണ് ഇടുക്കിയിലെ ടൂറിസം മേഖല. കൊവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനാല്‍ ഈ മേഖലയുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു. വിനോദ സഞ്ചാരികളെ ആശ്രയിച്ച് വരുമാനം കണ്ടെത്തിയിരുന്ന ലക്ഷക്കണക്കിന് ആളുകള്‍ക്കാണ് ജോലി ഇല്ലാതായത്.
ഈ സാഹചര്യത്തിൽ ഇടുക്കിയിലെ ഓരോ ടൂറിസം സെന്‍ററുകളും കേന്ദ്രീകരിച്ച് മാസ് വാക്‌സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഇവ തുറക്കാന്‍ നടപടി സ്വീകരിയ്ക്കണമെന്ന ആവശ്യം ശക്തമാണ്.
ടൂറിസം രംഗത്ത് സ്വയം തൊഴില്‍ കണ്ടെത്തിയവരെല്ലാം കടക്കെണിയിലാണ്. നിലവിലെ രീതിയില്‍ വാക്‌സിനേഷന്‍ തുടര്‍ന്നാല്‍ ടൂറിസം മേഖല തുറക്കുന്നതിന് ഇനിയും കാലതാമസം ഉണ്ടാകും.
ഇത് ടൂറിസം മേഖലയെ പൂര്‍ണമായും തകര്‍ക്കുന്നതിന് ഇടയാക്കുമെന്ന് മാത്രമല്ല, അപ്പോഴേയ്ക്കും പലരും ജീവനൊടുക്കേണ്ട അവസ്ഥയിലെത്തുമെന്നും മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
ALSO READ: ഹയര്‍സെക്കന്‍ററി പരീക്ഷാഫലം പ്രഖ്യാപിച്ചു ; 87.94% വിജയം
സംസ്ഥാന സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തി ടൂറിസവുമായി ബന്ധപ്പെട്ട് ജോലി നോക്കുന്ന എല്ലാവര്‍ക്കും ഉടന്‍ വാക്‌സിനേഷന്‍ നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.