ETV Bharat / state

മൃഗങ്ങളില്‍ കാണപ്പെടുന്ന പേന്‍ പെരുകുന്നു; ഇടുക്കിയില്‍ പേന്‍ കടിയേറ്റ് ചികിത്സ തേടിയത് 30 പേര്‍

നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിലെ പൊന്നാമല മേഖലയിലാണ് പേനിന്‍റെ ആക്രമണം. കുരങ്ങുകളിലും കാട്ടുപന്നികളിലും കാണപ്പെടുന്ന ഹാര്‍ഡ് ടിക് ഇനത്തില്‍പ്പെട്ട പേനുകളാണ് കടിച്ചത്. അസ്വസ്ഥതയോ പനിയോ അനുഭവപ്പെടുന്ന പ്രദേശവാസികള്‍ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു

Animal lice are rampant in Idukki  Many people sought treatment for lice bites  people sought treatment for lice bites in Idukki  lice bites  Animal lice bite  മൃഗങ്ങളില്‍ കാണപ്പെടുന്ന പേന്‍ പെരുകുന്നു  പേന്‍ കടിയേറ്റ് ചികിത്സ തേടി  പേനിന്‍റെ ആക്രമണം  ഹാര്‍ഡ് ടിക് ഇനത്തില്‍പ്പെട്ട പേനുകള്‍  ഹാര്‍ഡ് ടിക്  കുരങ്ങുകളിലും കാട്ടുപന്നികളിലും കാണപ്പെടുന്ന പേന്‍  ജില്ല മെഡിക്കല്‍ ഓഫിസര്‍  ആരോഗ്യ വകുപ്പ്  മെഡിക്കല്‍ ക്യാമ്പ്  Hard Tick
പേന്‍ കടിയേറ്റ് ചികിത്സ തേടിയത് 30 പേര്‍
author img

By

Published : Dec 12, 2022, 1:19 PM IST

പേന്‍ കടിയേറ്റ് ചികിത്സ തേടിയത് 30 പേര്‍

ഇടുക്കി: കുരങ്ങുകളിലും കാട്ടുപന്നികളിലും കാണപ്പെടുന്ന പേനിന്‍റെ കടിയേറ്റ് 30 പേര്‍ ചികിത്സ തേടി. വന മേഖലയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കാണ് പേനിന്‍റെ കടിയേറ്റത്. നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിലെ പൊന്നാമല മേഖലയിലാണ് പേനിന്‍റെ ആക്രമണം. വന പ്രദേശത്തോട് ചേര്‍ന്ന കുരുമുളക് തോട്ടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും ഇവരുടെ കുട്ടികള്‍ക്കുമാണ് കടിയേറ്റത്.

പലര്‍ക്കും ശരീരമാസകലം മുറിവുണ്ടായിട്ടുണ്ട്. പേനിന്‍റെ കടിയേറ്റ ഭാഗം ചുവന്ന് തടിയ്ക്കുകയും ഒരാഴ്‌ചയോളം അസഹ്യമായ ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെയ്യും. ആക്രമണം രൂക്ഷമായ മേഖലയില്‍ പട്ടം കോളനി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്‍റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി. പേന്‍ കടിയേറ്റവരുടെ വിവരങ്ങളും ആരോഗ്യ സ്ഥിതിയും ശേഖരിച്ച് ജില്ല മെഡിക്കല്‍ ഓഫിസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

കുരങ്ങുകളിലും കാട്ടുപന്നികളിലും കാണപ്പെടുന്ന ഹാര്‍ഡ് ടിക് ഇനത്തില്‍പ്പെട്ട പേനുകളാണ് കടിച്ചത്. പേനുകളെ ശേഖരിച്ച് പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രത്തില്‍ പരിശോധന നടത്തി. കാലാവസ്ഥ വ്യതിയാനവും വനാതിര്‍ത്തിയോട് ചേര്‍ന്ന പുല്‍മേടുകളിലെ ഭൂപ്രകൃതിയുമാകാം പേനുകള്‍ പെരുകാന്‍ ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അസ്വസ്ഥതയോ പനിയോ അനുഭവപ്പെടുന്ന പ്രദേശവാസികള്‍ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.