ഇടുക്കി: മാങ്കുളം വില്ലേജിലെ പട്ടയ നടപടികളില്‍ ഉണ്ടായിട്ടുള്ള കാലതാമസം പരിഹരിക്കാന്‍ ലോകായുക്തയുടെ ഇടപെടല്‍. വിഷയം ചൂണ്ടിക്കാട്ടി മാങ്കുളത്തെ പൊതുപ്രവര്‍ത്തകനായ പ്രവീണ്‍ ജോസ് നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് നടപടി.
കഴിഞ്ഞ ജനുവരി 22ന് നടന്ന പട്ടയമേളയില്‍ മാങ്കുളത്തെ 50 കര്‍ഷകര്‍ക്ക് ജില്ലാ കലക്‌ടര്‍ പതിവ് ഉത്തരവ് നല്‍കുകയും കര്‍ഷകര്‍ ട്രഷറിയില്‍ പണം അടക്കുകയും ചെയ്തിരുന്നു. ഈ കര്‍ഷകര്‍ക്ക് പട്ടയം നല്‍കിയില്ലെന്ന് മാത്രമല്ല പട്ടയമേളക്ക് ശേഷം ഭൂപതിവ് ഉത്തരവിനായി സമര്‍പ്പിച്ച 50 ഫയലുകളില്‍ തീര്‍പ്പുകല്‍പ്പിക്കുകയോ പട്ടയം നല്‍കുകയോ ചെയ്യാതെ കാലതാമസം വരുത്തിയെന്നാണ് ഹര്‍ജിക്കാരന്‍റെ പരാതി. വിഷയം ചൂണ്ടിക്കാട്ടി ലോകായുക്തയില്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് ജില്ലാ കലക്‌ടര്‍, ദേവികുളം സബ്‌കലക്‌ടര്‍, ദേവികുളം തഹസീല്‍ദാര്‍ എന്നിവരെ എതിര്‍ കക്ഷികളാക്കി ലോകായുക്ത നിലപാടറിയിക്കാന്‍ നോട്ടീസ് അയച്ചിട്ടുള്ളത്. ജസ്റ്റിസുമാരായ സിറിയക് ജോസഫ്, എ കെ ബഷീര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചിട്ടുള്ളത്.