ETV Bharat / state

മഴക്കാലങ്ങളെ ഭയന്ന് മഞ്ഞക്കുഴി നിവാസികൾ; കണ്ടില്ലെന്ന് നടിച്ച് അധികൃതർ - മഞ്ഞക്കുഴി തോട്

വർഷങ്ങൾക്കു മുൻപ് നെൽകൃഷിയുടെ ആവശ്യത്തിനായി തടയണയുടെ രൂപത്തിൽ മഞ്ഞക്കുഴി തോടിന് കുറുകെ നിർമിച്ചിട്ടുള്ള പാലത്തിന്‍റെ തൂൺ കാലുകളിൽ മാലിന്യങ്ങളും അടിഞ്ഞുകൂടുന്നതാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു.

Manjakkuzhi residents demands bridge  മഞ്ഞക്കുഴി  Manjakkuzhi  മഴക്കാലങ്ങളെ ഭയന്ന് മഞ്ഞക്കുഴി നിവാസികൾ  രാജകുമാരി  മഞ്ഞക്കുഴി തോട്  bridge
മഴക്കാലങ്ങളെ ഭയന്ന് മഞ്ഞക്കുഴി നിവാസികൾ; കണ്ടില്ലെന്ന് നടിച്ച് അധികൃതർ
author img

By

Published : Nov 8, 2021, 7:45 AM IST

ഇടുക്കി: മഴക്കാലമായാൽ ഇടുക്കി രാജകുമാരി മഞ്ഞക്കുഴി നിവാസികൾക്ക്‌ ഉറക്കം നഷ്ട്ടപ്പെട്ട രാത്രികളാണ്. ഉരുൾപൊട്ടലും വെള്ളപ്പൊക്കവും ഭയന്ന് രാത്രികൾ തള്ളിനീക്കുകയാണ് മഞ്ഞക്കുഴിയിലെ പത്തോളം കുടുംബങ്ങൾ. 2018ലെ പ്രളയത്തിൽ ഉരുൾപൊട്ടി മഞ്ഞക്കുഴിയിൽ ഏക്കർ കണക്കിന് കൃഷിനാശവും മഞ്ഞക്കുഴി തോട് കരകവിഞ്ഞ് പത്തോളം വീടുകളിൽ വെള്ളം കയറി ലക്ഷങ്ങളുടെ നാശനഷ്‌ടങ്ങളും സംഭവിച്ചിരുന്നു.

മഴക്കാലങ്ങളെ ഭയന്ന് മഞ്ഞക്കുഴി നിവാസികൾ; കണ്ടില്ലെന്ന് നടിച്ച് അധികൃതർ

വർഷങ്ങൾക്കു മുൻപ് നെൽകൃഷിയുടെ ആവശ്യത്തിനായി തടയണയുടെ രൂപത്തിൽ മഞ്ഞക്കുഴി തോടിന് കുറുകെ നിർമിച്ചിട്ടുള്ള പാലത്തിന്‍റെ തൂൺ കാലുകളിൽ മാലിന്യങ്ങളും അടിഞ്ഞുകൂടുന്നതാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. പ്രളയത്തെ തുടർന്നുള്ള ഓരോ മഴക്കാലത്തും രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പാലത്തിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങൾ നീക്കം ചെയ്യുകയാണ് മഞ്ഞക്കുഴി നിവാസികൾ.

മഞ്ഞക്കുഴി നിവാസികളുടെ ദുരിതം അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണെന്നും നിലവിലെ പാലം പൊളിച്ച് ഉയർന്ന പാലം നിർമിക്കണമെന്നും പ്രദേശവാസികൾ പറയുന്നു.

Also Read: മാവേലിക്കരയില്‍ ഡിവൈഎഫ്ഐ - എസ്‌ഡിപിഐ സംഘര്‍ഷം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.