ETV Bharat / state

ഇടുക്കിയില്‍ സുഹൃത്തിനെ കൊന്ന കേസ് : ഒളിവിൽ പോയ പ്രതി പിടിയിൽ

തൊഴില്‍ വേതനം സംബന്ധിച്ച തർക്കത്തത്തെ തുടർന്നുണ്ടായ അടിപിടിയില്‍ പ്രകാശ് സുഹൃത്തായ മണിയെ കൊലപ്പെടുത്തുകയായിരുന്നു.

mani murder case in Idukki  culprit arrested from gudallur thamilnadu  gudallur thamilnadu  ഇടുക്കിയില്‍ സുഹൃത്തിനെ കൊന്ന കേസ്  ഒളിവിൽ പോയ പ്രതി പിടിയിൽ  തൊഴില്‍ വേതനം സംബന്ധിച്ച് തർക്കം  Dispute over wages  ശാന്തൻപാറ പൊലീസ്  Shantanpara Police
ഇടുക്കിയില്‍ സുഹൃത്തിനെ കൊന്ന കേസ്: ഒളിവിൽ പോയ പ്രതി പിടിയിൽ
author img

By

Published : Aug 25, 2021, 7:17 PM IST

ഇടുക്കി : പൂപ്പാറ ചൂണ്ടലിൽ വാടക വീട്ടിൽ ഒപ്പം താമസിച്ചിരുന്ന സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ പോയ പ്രതി പിടിയിൽ. അണക്കര എട്ടാം മൈൽ സ്വദേശി പ്രകാശി(42)നെ ശാന്തൻപാറ പൊലീസ് തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച രാവിലെയാണ് എട്ടാം മൈൽ സ്വദേശിയായ മണി(40)യുടെ മൃതദേഹം വീടിനകത്ത് കണ്ടെത്തിയത്. ചൂണ്ടലിലെ സ്വകാര്യ എസ്റ്റേറ്റിൽ ജോലി ചെയ്തിരുന്ന ഇരുവരും മൂന്ന് മാസമായി വാടക വീട്ടില്‍ താമസിച്ചുവരികയായിരുന്നു.

ഞായറാഴ്‌ച രാത്രി മദ്യപിച്ച ശേഷം ഇരുവരും തമ്മിൽ തൊഴില്‍ വേതനം സംബന്ധിച്ച് തർക്കത്തിലേർപ്പെട്ടു. തുടർന്നുണ്ടായ അടിപിടി കൊലപാതകത്തിൽ കലാശിയ്‌ക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ALSO READ: നാടാർ സംവരണം ; സർക്കാർ അപ്പീൽ തിരിച്ചയച്ച് ഡിവിഷൻ ബഞ്ച്

വിറക് കമ്പ് കൊണ്ടുള്ള അടിയേറ്റ് മണിയുടെ തലക്കും ശ്വാസകോശത്തിനും ഗുരുതര പരുക്കേറ്റതായാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ പൊലീസ് തന്ത്രപൂർവം കുടുക്കുകയായിരുന്നു.

ഫോൺ ഉപയോഗിക്കാത്ത പ്രതി പോകാൻ സാധ്യതയുള്ള, തമിഴ്‌നാട്ടിലെ ബന്ധുവീടുകളെ കുറിച്ച് പൊലിസിന് ആദ്യം തന്നെ വിവരം ലഭിച്ചിരുന്നു.

തുടർന്ന്, ഈ സ്ഥലങ്ങൾ പ്രത്യേക സ്ക്വാഡ് നിരീക്ഷിച്ചു. അങ്ങനെയാണ് ഗൂഡല്ലൂരിലെ ബന്ധുവീടിന് സമീപത്തുനിന്നും പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.