ETV Bharat / state

വയോധികനെ കാട്ടാന കൊന്നത് അതിക്രൂരമായി: ഇടുക്കിയില്‍ 10 വര്‍ഷത്തിനിടെ 40ഓളം മരണം - idukki wild elephant attack

കാട്ടാനയുടെ ആക്രമണം ഏത് നിമിഷവും ഉണ്ടായേക്കാമെന്ന് അയല്‍വാസിക്ക് മുന്നറിയിപ്പ് നല്‍കാനായി പുറത്തിറങ്ങിയ ബാബുവിനെ കാട്ടാന പിന്നിലൂടെ വന്ന് ക്രൂരമായി കൊല്ലുകയായിരുന്നു

ഇടുക്കി കാട്ടാന ആക്രമണം  വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു  സൂര്യനെല്ലി കാട്ടാന ആക്രമണം  കാട്ടാന ആക്രമണത്തില്‍ വയോധികന്‍ കൊല്ലപ്പെട്ടു  idukki man killed by wild elephant  idukki wild elephant attack  suryanelli wild elephant attack
ഇടുക്കിയില്‍ വീടിന് സമീപത്ത് വച്ച് വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു
author img

By

Published : Mar 30, 2022, 1:27 PM IST

ഇടുക്കി:ചിന്നക്കനാല്‍ സൂര്യനെല്ലി സിങ്കുകണ്ടത്ത് കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന്‍ കൊല്ലപ്പെട്ടത് അതിദാരുണമായി. കൃപ ഭവനില്‍ ബാബുവിനാണ് (60) കാട്ടാനയുടെ ആക്രമണത്തില്‍ ജീവൻ നഷ്ടമായത്. ബാബുവിനെ കാട്ടാന തുമ്പികൈ കൊണ്ട് അടിച്ച് വീഴ്‌ത്തി നിലത്തിട്ട് ചവിട്ടുകയായിരുന്നു.

ഇന്നലെ രാത്രിയില്‍ മേഖലയില്‍ കാട്ടാന തമ്പടിച്ചിരുന്നു. രാവിലെ ആറുമണിയോടെ കാട്ടാന കൂട്ടമായി തിരിച്ചെത്താന്‍ സാധ്യതയുള്ളതിനാല്‍ സമീപവാസിയോട് ഇക്കാര്യം പറയാനായി വീട്ടില്‍ നിന്നിറങ്ങി മുന്നോട്ട് നടക്കുന്നതിനിടെയാണ് വീടിന് സമീപത്ത് നിലയുറപ്പിച്ചിരുന്ന കാട്ടാന ബാബുവിനെ ആക്രമിച്ചത്.

വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു

നാട്ടുകാരെത്തി ബഹളം വച്ചാണ് കാട്ടാനയെ സമീപത്ത് നിന്നും മാറ്റിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സംഭവ സ്ഥലത്തെത്തി. മേഖലയില്‍ കാട്ടാന ആക്രമണം രൂക്ഷമാകുമ്പോഴും സര്‍ക്കാര്‍ വേണ്ടത്ര സുരക്ഷ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താത്തതിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Also read: മദ്യ നയത്തിന് അംഗീകാരം; ഐടി പാര്‍ക്കുകളില്‍ ഇനി ബാറുകളും പബുകളും

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ നാല്‍പതോളം പേരാണ് കാട്ടാന ആക്രമണത്തില്‍ മാത്രം കൊല്ലപ്പെട്ടിട്ടുള്ളത്. ഇപ്പോഴും കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ജോലിക്ക് പോലും പോകാന്‍ കഴിയാത്തവരുണ്ട്. വിഷയത്തില്‍ അടിയന്തര സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.