ഇടുക്കി: സ്ഥിരമായി മദ്യപിച്ചെത്തി ഭാര്യയെ മര്‍ദിക്കുന്ന യുവാവ് അറസ്‌റ്റില്‍. ഇടുക്കി അണക്കര സ്വദേശി പുല്ലുവേലിൽ ജിഷ്‌ണുദാസിനെ വണ്ടന്‍മേട് പൊലീസാണ് പിടികൂടിയത്. കെജിഎഫ് സിനിമയിലെ നായക കഥാപാത്രം റോക്കി ഭായി ആണ് താൻ എന്ന് പറഞ്ഞായിരുന്നു മർദനം.
ജിഷ്‌ണുദാസ് മദ്യപിച്ച ശേഷം ഭാര്യയെ ഉപദ്രവിയ്ക്കുന്നത് പതിവായിരുന്നു. ഇയാള്‍ കൈയില്‍ ഉപയോഗിക്കുന്ന വലിയ മോതിരം ഉപയോഗിച്ചും ഭാര്യയുടെ മുഖത്ത് പരിക്കേല്‍പ്പിച്ചിരുന്നു. മര്‍ദനത്തിന്‍റെ വിവരം അറിഞ്ഞെത്തിയ ഭാര്യ പിതാവിന്‍റെ മുന്നില്‍ വച്ചും ഇയാള്‍ യുവതിയെ ആക്രമിച്ചിരുന്നു.
കഴുത്തിൽ മുറുകെ പിടിച്ച് ശ്വാസം മുട്ടിയ്ക്കുന്നതും പതിവായിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെട്ടത്. കോടതിയില്‍ ഹാജരാക്കിയ പ്രതി റിമാന്‍ഡിലാണ്.