ഇടുക്കി: ചെങ്കുളം റിസർവ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണവുമായി എം.എം മണി എംഎല്‍എ. ചെങ്കുളത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യാജരേഖ ചമച്ചുവെന്നും വ്യാജരേഖ ചമച്ച് സർക്കാരിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച വനം വകുപ്പ് ഉദ്യോഗസ്ഥർ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്നും മണി പറഞ്ഞു.
ധീരജിന്‍റെ മാതാപിതാക്കൾ ഡിസിസി പ്രസിഡന്‍റ് സി.പി മാത്യുവിനെതിരെ ഇടുക്കി എസ്‌പിയെ സമീപിച്ച സംഭവം ന്യായമെന്നും സി.പി മാത്യു മാത്രമല്ല കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനെതിരെയും കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ധീരജിന്‍റെ മാതാപിതാക്കൾ നൽകിയ കേസിന് എല്ലാ നിയമ സഹായവും നൽകുമെന്നും പാർട്ടി ധീരജിന്‍റെ കുടുംബത്തിനൊപ്പമുണ്ടെന്നും എം.എം മണി കൂട്ടിച്ചേര്‍ത്തു.