ETV Bharat / state

ലോക്ക്‌ ഡൗണ്‍ ലംഘനം; മൂന്നാറില്‍ 450ഓളം കേസുകൾ - നിരോധനാജ്ഞ

മൂന്നാറിലെ വിവിധ സ്റ്റേഷനുകളിലായി അഞ്ഞൂറോളം വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു

മൂന്നാര്‍ സബ് ഡിവിഷന്‍  ലോക്ക്‌ ഡൗണ്‍ ലംഘനം  സമ്പൂര്‍ണ അടച്ചിടല്‍  നിരോധനാജ്ഞ  MUNNAR LOCK DOWN
ലോക്ക്‌ ഡൗണ്‍ ലംഘനം; മൂന്നാറില്‍ 450ഓളം കേസുകൾ
author img

By

Published : Apr 1, 2020, 3:50 PM IST

ഇടുക്കി: സമ്പൂര്‍ണ അടച്ചിടല്‍ ഒരാഴ്‌ച പിന്നിടുമ്പോള്‍ മൂന്നാര്‍ സബ് ഡിവിഷന് കീഴിലെ പൊലീസ് സ്റ്റേഷനുകളില്‍ മാത്രം രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത് 450ഓളം കേസുകൾ. വിവിധ സ്റ്റേഷനുകളിലായി അഞ്ഞൂറോളം വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. നിരോധനാജ്ഞ നിലനില്‍ക്കുന്ന മൂന്നാര്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ പൊലീസിന്‍റെ കടുത്ത നിയന്ത്രണം തുടരുകയാണ്.

ലോക്ക്‌ ഡൗണ്‍ ലംഘനം; മൂന്നാറില്‍ 450ഓളം കേസുകൾ

അടിമാലി, മൂന്നാര്‍, രാജാക്കാട്, ഉടുമ്പന്‍ചോല, ദേവികുളം, ശാന്തമ്പാറ, മറയൂര്‍ തുടങ്ങിയ സ്റ്റേഷനുകളാണ് മൂന്നാര്‍ സബ് ഡിവിഷന് കീഴില്‍ വരുന്നത്. സമ്പൂര്‍ണ അടച്ചിടലിന്‍റെ ആദ്യ ദിവസങ്ങളിലായിരുന്നു കൂടുതല്‍ കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. മൂന്നാറിലും പരിസര പ്രദേശങ്ങളിലും തിരക്ക് നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതോടെയായിരുന്നു പൊലീസ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. വിവിധ വകുപ്പുകള്‍ പ്രകാരം ആറ് മാസം മുതല്‍ രണ്ട് വര്‍ഷം വരെ തടവും പിഴയുമുള്ള കര്‍ശന നിയമ നടപടികളുമായി പൊലീസ് രംഗത്തെത്തിയതോടെ അനാവശ്യമായി ആളുകള്‍ പുറത്തിറങ്ങുന്നത് തടയാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് പൊലീസിന്‍റെ വിലയിരുത്തല്‍.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.