ഇടുക്കി: മാങ്കുളം പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പൊലീസ് ഔട്ട് പോസ്റ്റ്, സ്‌റ്റേഷനാക്കി ഉയര്‍ത്തണമെന്നാവശ്യം. നിലവില്‍ മൂന്നാര്‍ പൊലീസ് സ്‌റ്റേഷന് കീഴിലാണ് മാങ്കുളത്തെ പൊലീസ് ഔട്ട് പോസ്റ്റിന്‍റെ പ്രവര്‍ത്തനം നടക്കുന്നത്. വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമെന്ന നിലയില്‍ ചാരായ നിര്‍മാണമുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണമായി തടയിടാന്‍ പൊലീസ് സ്‌റ്റേഷന്‍റെ പ്രവര്‍ത്തനം ആവശ്യമാണെന്നാണ് വാദം. വികസനപാതയിലുള്ള ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് മാങ്കുളം. വിനോദ സഞ്ചാര സാധ്യത വര്‍ധിച്ചത് മാങ്കുളത്തിന്‍റെ വികസനത്തിന് ആക്കം വര്‍ധിപ്പിക്കുന്നു. നിരവധി സഞ്ചാരികളാണ് മാങ്കുളത്തേക്ക് എത്തുന്നത്.
ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടറും രണ്ട് കോണ്‍സ്റ്റബിള്‍മാരും ഒരു ഡ്രൈവറുമാണ് നിലവില്‍ ഔട്ട് പോസ്റ്റിലെ ജീവനക്കാര്‍. കൂടുതല്‍ ഗൗരവമുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ മൂന്നാര്‍ സ്റ്റേഷനില്‍ നിന്നും പൊലീസെത്തി വേണം തുടര്‍നടപടികള്‍ സ്വീകരിക്കാന്‍. പഞ്ചായത്തിന്‍റെ ഉടമസ്ഥതയില്‍ ഉള്ള കെട്ടിടത്തിലാണ് ഇപ്പോള്‍ ഔട്ട് പോസ്റ്റ് പ്രവര്‍ത്തിച്ച് വരുന്നത്. ഔട്ട് പോസ്റ്റ് സ്‌റ്റേഷനാക്കി ഉയര്‍ത്തുന്നതിനൊപ്പം ജീവനക്കാര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍കൊള്ളുന്ന കെട്ടിട നിര്‍മാണത്തിനും നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.