ETV Bharat / state

ഉപതെരഞ്ഞെടുപ്പ്; ഇടുക്കിയിൽ മെയ് 17 ന് പ്രാദേശിക അവധി, 15 മുതൽ 18 വരെ ഡ്രൈഡേ - local Holiday declared Idukki district by-election

പോളിംഗ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മെയ് 16, 17 തിയതികളിലും വോട്ടെണ്ണല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മെയ് 18 നും പ്രാദേശിക അവധി ആയിരിക്കും

ഇടുക്കി ഉപതിരഞ്ഞെടുപ്പ്  ഇടുക്കിയിൽ മെയ് 17 ന് പ്രാദേശിക അവധി  മെയ് 15 മുതൽ 18 വരെ ഡ്രൈഡേ  Idukki by-election  Local holiday on May 17 in Idukki district  local Holiday declared Idukki district by-election  local Holiday in the Idukki district due to a by-election
ഉപതിരഞ്ഞെടുപ്പ്; ഇടുക്കിയിൽ മെയ് 17 ന് പ്രാദേശിക അവധി, 15 മുതൽ 18 വരെ ഡ്രൈഡേ
author img

By

Published : May 12, 2022, 9:33 PM IST

ഇടുക്കി: ഇടുക്കി ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ച ജില്ലാ കലക്‌ടർ. ഉപതെരഞ്ഞെടുപ്പ് ദിവസമായ മെയ് 17നാണ് അവധി. ഇതോടൊപ്പം തന്നെ വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിലെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും, വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും അന്നേ ദിവസം അവധിയായിരിക്കും.

ഈ വാർഡുകളിൽ മെയ് 15 ന് വൈകിട്ട് 6 മണി മുതൽ വോട്ടെണ്ണൽ ദിനമായ മെയ് 18 വരെ മദ്യഷാപ്പുകളും, ബീവറേജസ്, മദ്യ വിൽപ്പന ശാലകളും അടച്ചിട്ട് ഡ്രൈഡേ ആചരിക്കുന്നതിനും ജില്ലാ കലക്‌ടർ ഉത്തരവിട്ടു.

ഇടുക്കി ജില്ലയിൽ ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 12 വെള്ളന്താനം, അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്തിലെ വാർഡ് 4 ചേമ്പളം, ഇടമലക്കുടി ഗ്രാമപഞ്ചായത്തിലെ വാർഡ് 11 - ആണ്ടവൻകുടി എന്നീ മൂന്ന് വാർഡുകളിൽ 2022 മെയ് 17 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായതായും ജില്ല കലക്‌ടർ അറിയിച്ചു.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളിലെ ജീവനക്കാർ പ്രസ്‌തുത വാർഡുകളിലെ വോട്ടെറാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിച്ചാൽ സ്വന്തം പോളിംഗ് സ്റ്റേഷനിൽ വോട്ട് ചെയ്യുന്നതിന് പ്രത്യേക അനുമതി നൽകും. എല്ലാ ജില്ലാ തല ഓഫീസർമാർക്കും ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയതായും ജില്ലാ തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ല കലക്‌ടർ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.