ETV Bharat / state

Life mission | ലൈഫ് മിഷനില്‍ വീട് നിർമ്മിക്കുന്നതിൽ വനംവകുപ്പിന് എതിർപ്പ്; സമരവുമായി ജനം

കാഞ്ചിയാർ പഞ്ചായത്തിലെ മുരിക്കാട്ടുകുടി, പാമ്പാടികുഴി, കോഴിമല മേഖലയിൽ ലൈഫ് മിഷന്‍റെ വീട് നിർമ്മിക്കാൻ കഴിയാതെ ജനങ്ങൾ. വനം വകുപ്പിൻ്റെ നിയന്ത്രണത്തിലുള്ള മേഖലയാണെന്ന അവകാശ വാദമാണ് തടസമായിരിക്കുന്നത്.

Life mission  Life mission idukki  Life mission crisis  idukki life mission crisis strike  strike idukki  idukki lifemission  ലൈഫ് മിഷൻ  ലൈഫ് മിഷൻ വീട് നിർമാണം  ലൈഫ് മിഷൻ ഇടുക്കി  ഇടുക്കി ലൈഫ് മിഷൻ സമരവുമായി ജനങ്ങൾ  ലൈഫ് മിഷനെതിരെ വനം വകുപ്പ്  മുരിക്കാട്ടുകുടി  പാമ്പാടികുഴി  കോഴിമല  kozhimala  pambadikuzhi  murikkattukudi  life project flat construction issue  life mission project construction issue idukki
Life mission
author img

By

Published : Jun 24, 2023, 12:41 PM IST

സമരം ആരംഭിച്ച് ജനങ്ങൾ

ഇടുക്കി : ലൈഫ് മിഷനില്‍ വീട് നിർമ്മിക്കാൻ പോലും വനംവകുപ്പ് തടസ്സം നിൽക്കുന്നതിനാൽ സമരവുമായി രംഗത്തിറങ്ങി മുരിക്കാട്ടുകുടി മേഖലയിലെ ജനങ്ങൾ. കാഞ്ചിയാർ പഞ്ചായത്തിലെ മുരിക്കാട്ടുകുടി, പാമ്പാടികുഴി, കോഴിമല മേഖലയിലുള്ള 416 കുടുംബങ്ങളാണ് വീട് നിർമിക്കാൻ കഴിയാതെ ആശങ്കയിൽ കഴിയുന്നത്. കാഞ്ചിയാർ മുരിക്കാട്ടുകുടി മേഖലയിലെ 18 കുടുംബങ്ങൾക്ക് നേരത്തെ ലൈഫ് പദ്ധതി പ്രകാരം വീട് അനുവദിക്കുകയും ഉണ്ടായിരുന്ന വീടുകൾ പൊളിച്ച് ഇവർ നിർമ്മാണം ആരംഭിക്കുകയും ചെയ്‌തു.

പലർക്കും ആദ്യ ഗഡു തുക സർക്കാരിൽ നിന്ന് അനുവദിച്ച ശേഷമാണ് വനംവകുപ്പ് എതിർപ്പുമായി എത്തിയത്. വനം വകുപ്പിൻ്റെ നിയന്ത്രണത്തിലുള്ള മേഖലയിൽ നിർമ്മാണം അനുവദിക്കാൻ ആകില്ലെന്നായിരുന്നു നിലപാട്. ഇതോടെ വീടുകളുടെ നിർമ്മാണം മുടങ്ങി. ഉണ്ടായിരുന്ന വീടുകൾ പൊളിച്ചവർ വർഷങ്ങളായി ഷെഡുകളിൽ ആണ് ദുരിത ജീവിതം നയിക്കുന്നത്.

ഇതോടെയാണ് കോഴിമല കർഷക അതിജീവന സംയുക്ത സമര സമിതിയുടെയും പട്ടികജാതി അവകാശ സംരക്ഷണ സമിതിയുടെയും നേതൃത്വത്തിൽ സമരം തുടങ്ങിയത്. കാഞ്ചിയാർ വില്ലേജ് ഓഫിസിന് മുമ്പിൽ ആദ്യ ഘട്ടമായി കർഷകർ ധർണ നടത്തി. പരിഹാരമുണ്ടായില്ലെങ്കിൽ കാഞ്ചിയാർ വനംവകുപ്പ് ഓഫിസിന് മുമ്പിൽ കുടിൽകെട്ടി അനിശ്ചിതകാല റിലേ സമരം നടത്താനാണ് ഇവരുടെ തീരുമാനം.

ഇടുക്കി ജലവൈദ്യുത പദ്ധതിക്കായി 1960കളിൽ കുടിയൊഴിപ്പിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കാനായി വനംവകുപ്പ് റവന്യൂ വകുപ്പിന് കൈമാറിയ പ്രദേശമാണ് ഇവിടം. പട്ടികജാതി പട്ടികവർഗ്ഗക്കാരും പൊതു വിഭാഗത്തിൽ ഉൾപ്പെടെയുള്ളവരും ഈ മേഖലയിൽ താമസിക്കുന്നുണ്ട്. എന്നാൽ, വർഷങ്ങളായി മേഖലയിൽ താമസിക്കുന്നവരുടെ ലൈഫ് മിഷൻ പദ്ധതി പ്രകാരം ഉള്ള വീട് നിർമ്മാണം പോലും വനംവകുപ്പ് തടഞ്ഞിരിക്കുകയാണ്. ഇത് അംഗീകരിക്കാനാകില്ലെന്നാണ് കർഷകരുടെ നിലപാട്.

വെള്ളയാംകുടിയിൽ ഫ്‌ളാറ്റ് സമുച്ചയം നിർമാണം ആരംഭിച്ചത് 2020ൽ : കട്ടപ്പന വെള്ളയാംകുടിയിലെ ലൈഫ് ഫ്ലാറ്റ് സമുച്ചയത്തിന്‍റെ നിര്‍മാണം പാതി വഴിയില്‍ നിലച്ചതോടെ 44 കുടുംബങ്ങളാണ് വീടെന്ന സ്വപ്‌നം സാക്ഷാത്കരിക്കാൻ കഴിയാതെ ദുരിതത്തിലായിരിക്കുന്നത്. ഫ്ലാറ്റ് സമുച്ചയം പണി പൂര്‍ത്തിയാകാതെ നശിക്കുകയാണ്. ഫ്ലാറ്റ് നിർമിക്കുന്നതിനായി 50 സെന്‍റ് സ്ഥലമാണ് നഗരസഭ വിട്ടു കൊടുത്തത്.

2020ലാണ് വെള്ളയാംകുടി ലക്ഷം വീട് കോളനിക്ക് സമീപം, നഗരസഭ വിട്ടുകൊടുത്ത ഭൂമിയില്‍ ലൈഫ് ഫ്‌ളാറ്റ് സമുച്ചയത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഭവന, ഭൂരഹിതരായ കുടുംബങ്ങളെ പുനരധിവസിപ്പിയ്ക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ മൂന്നര വര്‍ഷം പിന്നിട്ടിട്ടും ഒന്നാം നിലയുടെ നിര്‍മാണം പോലും പൂര്‍ത്തീകരിച്ചിട്ടില്ല എന്നാണ് ഉയരുന്ന ആക്ഷേപം.

മേഖലയിലെ കുട്ടികള്‍ കളി സ്ഥലമായി ഉപയോഗിച്ചിരുന്ന പ്രദേശമാണ് നഗരസഭ ഫ്ലാറ്റ് സമുച്ചയത്തിന്‍റെ നിര്‍മാണത്തിനായി വിട്ട് നല്‍കിയത്. അതുകൊണ്ട്തന്നെ മൈതാനം ഫ്ലാറ്റ് നിര്‍മാണത്തിനായി വിട്ടുകൊടുക്കുന്നതിനെതിരെ മുൻപ് പ്രതിഷേധം ഉയര്‍ന്നിരുന്നു. ഫ്ലാറ്റ് നല്‍കാമെന്ന വാഗ്‌ദാനം പാലിക്കപ്പെടാതെ വന്നതോടെ, ഗുണഭോക്താക്കള്‍ നഗരസഭ ഓഫിസില്‍ കയറി ഇറങ്ങുകയാണെന്നും നാട്ടുകാർ പറയുന്നു.

More read : വെള്ളയാംകുടിയിലെ ലൈഫ് ഫ്ലാറ്റ് സമുച്ചയത്തിന്‍റെ നിര്‍മാണം പാതി വഴിയില്‍; ആക്ഷേപവുമായി നാട്ടുകാര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.