ETV Bharat / state

മറയൂരിന് സമീപം പുലിയെ ചത്തനിലയില്‍ കണ്ടെത്തി

വനാതിര്‍ത്തിയിലെ തലയാര്‍ തേയിലത്തോട്ടം 12 ഏക്കറിലാണ് രണ്ട് ദിവസം പഴക്കം ചെന്ന നിലയില്‍ പുലിയുടെ ജഡം കണ്ടത്.

author img

By

Published : Nov 10, 2021, 10:39 AM IST

leopard  found dead  marayoor  idukki district  പുലി  പുലിയെ ചത്തനിലയില്‍ കണ്ടെത്തി  മറയൂര്‍  idukki local news
മറയൂരിന് സമീപം പുലിയെ ചത്തനിലയില്‍ കണ്ടെത്തി

ഇടുക്കി: മറയൂരിന് സമീപം കാപ്പി സ്റ്റോറില്‍ പുലിയെ ചത്തനിലയില്‍ കണ്ടെത്തി. എട്ട് വയസ് പ്രായമുള്ള പെണ്‍പുലിയെയാണ് ചത്തനിലയില്‍ കണ്ടത്. വനാതിര്‍ത്തിയിലെ തലയാര്‍ തേയിലത്തോട്ടം 12 ഏക്കറിലാണ് രണ്ട് ദിവസം പഴക്കം ചെന്ന നിലയില്‍ പുലിയുടെ ജഡമുണ്ടായിരുന്നത്.

ഇന്നലെ രാവിലെ എട്ടുമണിയോടെ തോട്ടം തൊഴിലാളികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മൂന്നാര്‍ റേഞ്ചിലെ ഉദ്യോഗസ്ഥരെത്തി പരിശോധനകള്‍ നടത്തി. ഈ പ്രദേശത്ത് രണ്ട് വര്‍ഷത്തിലേറെയായി പുലിയുടെ ആക്രമണത്തില്‍ പത്തിലധികം കന്നുകാലികള്‍ ചത്തിരുന്നു.

also read: കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഹോസ്റ്റസിൽ നിന്നും സ്വർണം പിടികൂടി

ഡോക്ടര്‍മാര്‍, വന്യജീവി സംഘടനാംഗങ്ങള്‍, ജനപ്രതിനിധികള്‍, സ്ഥലവുമായി ബന്ധപ്പെട്ട വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, റെയിഞ്ച് ഓഫിസര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പുലിയെ പോസ്റ്റുമോര്‍ട്ടം ചെയ്യും. നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ ആക്‌ട് ( എന്‍ടിസിഎ) പ്രകാരമുള്ള പ്രോട്ടോകോള്‍ അനുസരിച്ച് പുലിയെ രാത്രി പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ കഴിയാത്തതിനാലാണ് ഇന്ന് പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ തീരുമാനിച്ചതെന്ന് മൂന്നാര്‍ റെയിഞ്ച് ഓഫിസര്‍ എസ്.ഹരീന്ദ്രകുമാര്‍ പറഞ്ഞു.ടോർബെൻ ബെൽറ്റ്സ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.