ഇടുക്കി: രാജകുമാരിയിൽ പുലിപ്പൂച്ച വാഹനം ഇടിച്ച് ചത്തു. പന്നിയാർ ജംഗ്‌ഷന് സമീപമാണ് ഇന്നലെ രാത്രിയോടെ പുലിപ്പൂച്ചയെ വാഹനം ഇടിച്ചത്. പിന്നീട് പുറകിൽ വന്ന വാഹനങ്ങള്‍ കയറി ഇറങ്ങിയ നിലയിലാണ് ജഡമുള്ളത്. സംഭവം അറിഞ്ഞ് രാജാകാട് പൊലീസ് സ്ഥലത്തെത്തെത്തി.
പൊന്മുടി ഫോറസ്റ്റ് സെക്ഷന് കീഴിൽ ആണ് സംഭവം നടന്നത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് പുലിപ്പൂച്ചയുടെ ജഡം റോഡിൽ നിന്നും മാറ്റിയത്. പോസ്റ്റ് മോർട്ടം നടപടികള്‍ക്ക് ശേഷം ജഡം സംസ്ക്കരിക്കും.
സംഭവത്തിൽ വനംവകുപ്പ് കേസ് രജിസ്റ്റർ ചെയ്തു. എന്നാല്‍ പുലിപ്പൂച്ചയെ ഇടിച്ച വാഹനം ആരുടേതാണെന്നതിൽ വ്യക്തതയില്ല.
also read: കാട്ടുപന്നിയുടെ കുത്തേറ്റ വയോധികൻ മരിച്ചു
ഒറ്റ നോട്ടത്തിൽ പുലിയുടെ കുഞ്ഞിനെ പോലെ തോന്നുന്ന ഇവ കാട്ടു പൂച്ച, പൂച്ച പാക്കാൻ എന്നീ പേരുകളിലും അറിയപെടുന്നുണ്ട്. കോഴികളെ ഭക്ഷിക്കുന്നതിനായി ഇവ ജനവാസമേഖലയിൽ സ്ഥിരമായി എത്താറുണ്ട്.
അത്തരത്തിൽ ഇരപിടിക്കുന്നതിനായി വന്നപ്പോൾ വാഹനം ഇടിച്ചതാകാം എന്ന നിഗമനത്തിലാണ് വനം വകുപ്പ്.