ഇടുക്കി : പുതിയ ഡി.സി.സി പ്രസിഡൻ്റുമാരെ പ്രഖ്യാപിച്ചതിനുപിന്നാലെ നേതാക്കള്‍ പരസ്യ പ്രതികരണങ്ങള്‍ നടത്തുന്നത് പാർട്ടിയെ ബാധിക്കില്ലെന്ന് ഇടുക്കി എം.പി ഡീൻ കുര്യാക്കോസ്.
പുതിയ നേതൃത്വത്തിൽ ശക്തമായ സംഘടനാസംവിധാനം ഒരുക്കുകയാണ് ലക്ഷ്യം. അതിനായി എല്ലാ നേതാക്കളും കൂട്ടായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: 'പാർട്ടിയെ തകർക്കുന്ന നിലയിലേക്ക് പോകരുത്'; ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലക്കും സുധാകരന്‍റെ താക്കീത്
ഇടുക്കിയിൽ ഡി.സി.സി അധ്യക്ഷനെ പ്രഖ്യാപിക്കുന്നതിന് മുന്‍പ് താനുമായി ചർച്ച നടത്തിയിരുന്നു.
ഇടുക്കിയെ സംബന്ധിച്ച് സി.പി മാത്യു പാര്‍ട്ടി ജില്ല അധ്യക്ഷനായി വരുന്നത് വലിയ പ്രതീക്ഷയാണ് നല്‍കുന്നതെന്നും ഡീൻ കുര്യാക്കോസ് കുമളിയിൽ പറഞ്ഞു.