ETV Bharat / state

കാര്‍ഷിക ഉപകരണങ്ങള്‍ മറിച്ച് വിറ്റു; ഗ്രാമപഞ്ചായത്തിന് എതിരെ അഴിമതി ആരോപണം - ഇടുക്കി വാർത്തകൾ

പഞ്ചായത്തിന്‍റെ നിരവധി ഉപകരണങ്ങള്‍ ക്വട്ടേഷന്‍ നല്‍കുകയോ മറ്റ് മാനദണ്ഡങ്ങള്‍ പാലിക്കുകയോ ചെയ്യാതെ വില്‍പ്പന നടത്തിയെന്നാണ് ആരോപണം

സേനാപതി ഗ്രാമപഞ്ചായത്തില്‍ അഴിമതി ആരോപണവുമായി എല്‍ഡിഎഫ് അംഗങ്ങള്‍ രംഗത്ത്
author img

By

Published : Nov 24, 2019, 5:47 PM IST

ഇടുക്കി: സേനാപതി ഗ്രാമപഞ്ചായത്തില്‍ അഴിമതി ആരോപണവുമായി എല്‍ഡിഎഫ് അംഗങ്ങള്‍ രംഗത്ത്. എസ്‌സി, എസ്‌ടി വിഭാഗക്കാര്‍ക്കായി വാങ്ങിയ കാര്‍ഷിക ഉപകരണങ്ങള്‍ പഞ്ചായത്ത് പ്രസിഡന്‍റും മെമ്പറും ചേര്‍ന്ന് ആക്രിക്കടയില്‍ വിറ്റെന്നാരോപിച്ച് എല്‍ഡിഎഫ് അംഗങ്ങള്‍ വിജിലന്‍സില്‍ പരാതി നല്‍കി. നിരവധി ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് സേനാപതി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റിനും സ്റ്റാന്‍റിങ് കമ്മറ്റി ചെയര്‍മാനും എതിരെ പ്രതിപക്ഷ അംഗങ്ങള്‍ ഡയറക്ടര്‍ക്കും വിജിലന്‍സിനുമടക്കം പരാതി നല്‍കിയിരിക്കുന്നത്.

പഞ്ചായത്തിന്‍റെ നിരവധി ഉപകരണങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ വില്‍പ്പന നടത്തിയെന്നാണ് ആരോപണം. ഇതിനെതിരെ ശക്തമായ സമരം നടത്തുമെന്ന് എല്‍ഡിഎഫ് അംഗവും പഞ്ചായത്ത് മെമ്പറുമായ പി.പി. എല്‍ദോസ് പറഞ്ഞു. പഞ്ചായത്തിന്‍റെ അഴിമതിക്കെതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും എല്‍ദോസ് പറഞ്ഞു.

Intro:സേനാപതി ഗ്രാമപഞ്ചായത്തില്‍ അഴിമതി ആരോപണവുമായി എല്‍ ഡി എഫ് അംഗങ്ങള്‍ രംഗത്ത്. എസ് സി, എസ് റ്റി വിഭാഗക്കാര്‍ക്കായി വാങ്ങിയ കാര്‍ഷ ഉപകരണങ്ങള്‍ പഞ്ചായത്ത് പ്രസിഡന്റും മെമ്പറും ചേര്‍ന്ന് ആക്രിക്കടയില്‍ വിറ്റെന്നാരോപിച്ച് എല്‍ ഡി എഫ് അംഗങ്ങള്‍ വിജിലന്‍സിനടക്കം പരാതി നല്‍കി.
Body:നിരവധിയായ ആരോപണങ്ങൾ  നിലനിൽക്കുന്ന സാഹചര്യത്തിലാണ് സേനാപതി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനെതിരേയും സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനെതിരേയും പ്രതിപക്ഷ അംഗങ്ങള്‍ ഡയററക്ടര്‍ക്കും വിജിലന്‍സിനുമടക്കം പരാതി നല്‍കിയിരിക്കുന്നത്. പഞ്ചായത്തിന്റെ നിരവധി ഉപകരണങ്ങള്‍ കൊട്ടേഷന്‍ നല്‍കുകയോ മറ്റ് മാനധണ്ഡങ്ങള്‍ പാലിക്കാതെയും വില്‍പ്പന നടത്തിയെന്നാണ് ആരോപണം. എസ് സി, എസ് റ്റി വിഭാഗത്തില്‍പെട്ട കര്‍ഷകര്‍ക്ക് കാര്‍ഷിക ആവശ്യങ്ങള്‍ക്കായി വാങ്ങിയിരുന്ന മോട്ടറും ആട്ടുപമ്പുമടക്കം ആക്രികടയില്‍ വിറ്റെന്നും ഇതിനെതിരേ തങ്ങള്‍ പരാതി നല്‍കിയിട്ടുണ്ടെന്നും വരും ദിവസ്സങ്ങളില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും എല്‍ ഡി എഫ് അംഗവും പഞ്ചായത്ത്‌ മെമ്പർകൂടിയായ പി പി എല്‍ദോസ് പറഞ്ഞു.

ബൈറ്റ്..പി പി എല്‍ദോസ്..പഞ്ചായത്തംഗം..Conclusion:പഞ്ചായത്തിന് കീഴിലുള്ള ഏകാദ്ധ്യാപക വിദ്യാലയത്തിന്റെ മാറിയ ആസ്പറ്റോസ് ഷീറ്റുകളും പഞ്ചായത്ത് വൈസ് പ്രസിഡന്റ് കയറ്റികൊണ്ട് പോയതായും ആരോപണമുണ്ട്. ഇത്തരം കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ അംഗങ്ങള്‍ വിജിലന്‍സിനടക്കം പരാതി നല്‍കിയിരിക്കുന്നത്. ഇതോടൊപ്പം തന്നെ പഞ്ചായത്തിന്റെ അഴിമതിക്ക് എതിരെ ജനകീയ പ്രതിഷേധം ഉയര്‍ത്തികൊണ്ട് വരുന്നതിനുമാണ് എല്‍ ഡി എഫ് നീക്കം.
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.