ETV Bharat / state

ഇടുക്കി അതിർത്തി ഗ്രാമത്തിൽ അഭിഭാഷകനെ വെട്ടിക്കൊലപ്പെടുത്തി - ഭൂമി തർക്കത്തെ തുടർന്നുണ്ടായ വൈരാഗ്യം

ഉത്തമപാളയം കോടതിയില്‍ (Uttamapalayam court) നിന്ന് ഇരുചക്രവാഹനത്തില്‍ പോവുകയായിരുന്ന അഭിഭാഷകനെ കാറിലെത്തിയ സംഘം പിന്തുടര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു.

Uttamapalayam lawyer murdered  lawyer madanan murder  lawyer madanan murder case  lawyer madanan murdered in Uttamapalayam  lawyer madan murder news  Uttamapalayam NEWS  Uttamapalayam lawyer murder case  land dispute lawyer killed in Uttamapalayam  madanan murder case  madanan murder news  ഉത്തമപാളയത്ത് കൊലപാതകം  ഇടുക്കിയിൽ അഭിഭാഷകനെ കൊലപ്പെടുത്തി  ഉത്തമപാളയത്ത് അഭിഭാഷകനെ കൊലപ്പെടുത്തി  അഭിഭാഷകനെ കാറിലെത്തിയ സംഘം കൊലപ്പെടുത്തി  അഭിഭാഷകനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി  മുൻവൈരാഗ്യത്തിൽ അഭിഭാഷകനെ കൊലപ്പെടുത്തി  ഉത്തമപാളയം യൂണിയൻ ഓഫീസിന് സമീപം കൊലപാതകം  അഭിഭാഷകൻ മദനനെ കൊലപ്പെടുത്തി  മദനൻ കൊലപാതകം  മദനനെ കൊലപ്പെടുത്തി സംഘം  ഇടുക്കി കൊലപാതകം  ഇടുക്കി അതിർത്തി ഗ്രാമത്തിൽ അഭിഭാഷകനെ കൊലപ്പെടുത്തി  ഭൂമി തർക്കത്തെ തുടർന്നുണ്ടായ വൈരാഗ്യം  വ്യക്തി വൈരാഗ്യത്തെ തുടർന്ന് കൊലപാതകം
ഇടുക്കി അതിർത്തി ഗ്രാമത്തിൽ അഭിഭാഷകനെ വെട്ടിക്കൊലപ്പെടുത്തി; നാല് പേർ അറസ്റ്റിൽ
author img

By

Published : Nov 19, 2021, 8:39 AM IST

Updated : Nov 19, 2021, 9:56 AM IST

ഇടുക്കി: അതിർത്തി ഗ്രാമമായ തമിഴ്‌നാട് ഉത്തമപാളയത്ത് (Uttamapalayam) റോഡരികില്‍ അഭിഭാഷകനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. കടലൂര്‍ സ്വദേശിയായ മദനനാണ് കൊല്ലപ്പെട്ടത്. ഉത്തമപാളയം കോടതിയില്‍ (Uttamapalayam court) നിന്ന് ഇരുചക്രവാഹനത്തില്‍ പോവുകയായിരുന്ന മദനനെ കാറിലെത്തിയ സംഘം പിന്തുടര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തില്‍ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. കരുണാനിധി, സഹോദരങ്ങളായ സെല്‍വേന്ദ്രന്‍, സ്വദേശി, കുമാര്‍ എന്നിവരാണ് പൊലീസ് പിടിയിലായത്. ഉത്തമപാളയം യൂണിയന്‍ ഓഫീസിന് സമീപമാണ് സംഭവം. നാട്ടുകാര്‍ മദനനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തേനി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഇടുക്കി അതിർത്തി ഗ്രാമത്തിൽ അഭിഭാഷകനെ വെട്ടിക്കൊലപ്പെടുത്തി

കൂടല്ലൂരിനടുത്തുള്ള കുള്ളപ്പഗൗണ്ടന്‍പട്ടി സ്വദേശിയായ അഭിഭാഷകനായ രഞ്ജിത്ത് കുമാര്‍ കഴിഞ്ഞ വര്‍ഷം ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് ഉത്തമപാളയത്തിനടുത്തുള്ള ഗോവിന്ദന്‍പട്ടി ഭാഗത്ത് വെച്ച് കൊല്ലപ്പെട്ടിരുന്നു. ഈ കേസിൽ പ്രതിയായിരുന്നു മദനന്‍. ഈ സംഭവത്തിലുള്ള പ്രതികാരമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുള്ളതായും അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു. ഫോറന്‍സിക് വിഭാഗം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

ALSO READ: Prisoner Found Dead | പരോളിലിറങ്ങിയ കൊലക്കേസ്‌ പ്രതി മരിച്ച നിലയില്‍

Last Updated : Nov 19, 2021, 9:56 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.