ETV Bharat / state

ഇന്ത്യ പോസ്റ്റ് പേയ്‌മെന്‍റ് ബാങ്കിലെ അവസാനത്തെ അക്കൗണ്ട് സോനയുടേത്; ആദരിച്ച് തപാല്‍ വകുപ്പ്

പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ സഹായം പോസ്റ്റ് പേയ്‌മെന്‍റ് ബാങ്കിലൂടെ കൈമാറണമെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ദേശം.

ഇന്ത്യ പോസ്റ്റ് പേയ്‌മെന്‍റ് ബാങ്കിലെ അവസാനത്തെ അക്കൗണ്ട് സോനയുടേത്: ആദരിച്ച് തപാല്‍ വകുപ്പ്
author img

By

Published : Oct 6, 2019, 9:07 PM IST

Updated : Oct 6, 2019, 11:13 PM IST

ഇടുക്കി: ഇന്ത്യന്‍ തപാല്‍വകുപ്പ് നടപ്പിലാക്കുന്ന ഇന്ത്യ പോസ്റ്റ് പേയ്‌മെന്‍റ് ബാങ്കില്‍ ഒരു കോടി അക്കൗണ്ടുകളിൽ ഏറ്റവും അവസാനത്തെ അക്കൗണ്ട് തുറന്ന അടിമാലി സ്വദേശിനിയായ വിദ്യാര്‍ഥിനിക്ക് തപാല്‍ വകുപ്പിന്‍റെ ആദരം. ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ കേന്ദ്രവാര്‍ത്താ വിനിമയ വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് അടിമാലി സര്‍ക്കാര്‍ ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ സോനക്ക് പുരസ്‌കാരം സമ്മാനിച്ചു. സോനയെ ഇന്ത്യ പോസ്റ്റ് പേയ്‌മെന്‍റ് ബാങ്കില്‍ അംഗമാക്കിയ മന്നാങ്കണ്ടം ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ കെ.കെ ജാസ്‌മിനും താപാല്‍ വകുപ്പ് പുരസ്‌കാരം നല്‍കി. അപ്രതീക്ഷിതമായി സംഭവിച്ച നേട്ടത്തിൽ സന്തോഷമുണ്ടെന്ന് സോന പറഞ്ഞു.

പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ സഹായം പോസ്റ്റ് പേയ്‌മെന്‍റ് ബാങ്കിലൂടെ കൈമാറണമെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ദേശം. ഇത് പ്രകാരമായിരുന്നു പോസ്റ്റ് മാസ്റ്റര്‍ കെ.കെ ജാസ്‌മിന്‍ വിദ്യാലയത്തില്‍ എത്തി സോനയെക്കൊണ്ട് അക്കൗണ്ട് എടുപ്പിച്ചത്. കേന്ദ്രമന്ത്രിയുടെ കയ്യില്‍ നിന്നും പുരസ്‌കാരം സ്വീകരിക്കാനായതിന്‍റെ സന്തോഷം ജാസ്‌മിനും പങ്കുവച്ചു.

Intro:ഇന്‍ഡ്യന്‍ തപാല്‍വകുപ്പ് നടപ്പിലാക്കുന്ന ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കില്‍ ഒരു കോടി അക്കൗണ്ടുകളിൽ ഏറ്റവും അവസാന തുറന്ന് അടിമാലി സ്വദേശിനിയായ വിദ്യാര്‍ത്ഥിനിക്ക് തപാല്‍ വകുപ്പിന്റെ ആദരം.Body:ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ വച്ച് കേന്ദ്രവാര്‍ത്താ വിനിമയ വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സോനക്ക് പുരസ്‌ക്കാരം സമ്മാനിച്ചു.സോനയെ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കില്‍ അംഗമാക്കിയ മന്നാങ്കണ്ടം ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ കെ കെ ജാസ്മിനും താപാല്‍ വകുപ്പ് പുരസ്ക്കാരം സമർപ്പിച്ചു.അപ്രതീക്ഷിതമായി സംഭവിച്ച നേട്ടത്തിൽ സന്തോഷമുണ്ടെന്ന് സോന പറഞ്ഞു.

ബൈറ്റ്

സോന
വിദ്യാർത്ഥിനിConclusion:പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ സഹായം പോസ്റ്റ് പേയ്‌മെന്റ് ബാങ്കിലൂടെ കൈമാറണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം.ഇതിന്‍ പ്രകാരമായിരുന്നു പോസ്റ്റ് മാസ്റ്റര്‍ കെ കെ ജാസ്മിന്‍ വിദ്യാലയത്തില്‍ എത്തിയതും സോനയെ കൊണ്ട് അക്കൗണ്ട് തുറപ്പിച്ചതും.കേന്ദ്ര മന്ത്രിയുടെ കൈയ്യില്‍ നിന്നും ഉപഹാരം സ്വീകരിച്ചതിലുള്ള സന്തോഷം ജാസ്മിനും പങ്ക് വച്ചു.

അഖിൽ വി ആർ
ദേവികുളം
Last Updated : Oct 6, 2019, 11:13 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.