ETV Bharat / state

ഇടുക്കി പെരിയകനാലിന് സമീപം മലയിടിഞ്ഞ് താഴ്ന്നു

author img

By

Published : Aug 13, 2019, 6:27 PM IST

Updated : Aug 13, 2019, 7:54 PM IST

കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്ന് മണിക്കാണ് ഭൂമി കുലുക്കത്തിന് സമാനമായ രീതിയില്‍ പെരിയകനാലിന് സമീപം മല ഇടിഞ്ഞത്.

ഇടുക്കി പെരിയകനാലിന് സമീപം മലയിടിഞ്ഞ് താഴ്ന്നു

ഇടുക്കി: പെരിയകനാലിന് സമീപം മലയിടിഞ്ഞ് താഴ്ന്നു. ബി ഡിവിഷന്‍-പെരിയകനാല്‍ റോഡിന് സമീപമാണ് ഭൂമി വിണ്ട് കീറി ഇടിഞ്ഞ് താഴ്ന്ന നിലയില്‍ കാണപ്പെട്ടത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്ന് മണിക്കാണ് ഭൂമി കുലുക്കത്തിന് സമാനമായ രീതിയില്‍ മലയിടിഞ്ഞ് താഴ്ന്നതെന്ന് നാട്ടുകാര്‍ പറയുന്നു. നൂറ്റിയമ്പത് മീറ്ററോളം വരുന്ന പ്രദേശം നാലടിയോളം വിണ്ട് കീറി ഇടിഞ്ഞ് താഴ്ന്ന നിലയിലാണ്. മുട്ടുകാട് പാടശേഖരത്തില്‍ ഒന്നരകിലോമീറ്റര്‍ ഉയരത്തിലുള്ള മലമുകളിലാണ് വിള്ളൽ രൂപപ്പെട്ടത്. മല ഇടിഞ്ഞ് വീണാല്‍ താഴ്ന്ന ഭാഗത്തെ രണ്ട് എസ്റ്റേറ്റുകളിലെ കൃഷിയും നിരവധി വീടുകളും നശിക്കും.

ഇടുക്കി പെരിയകനാലിന് സമീപം മലയിടിഞ്ഞ് താഴ്ന്നു

മഴയെ തുടര്‍ന്ന് മലമുകളില്‍ ഉറവച്ചാലുകള്‍ സജീവമായതോടെ ഉരുള്‍പൊട്ടലിനുള്ള സാധ്യതയും വര്‍ധിച്ചു. പ്രദേശത്ത് നേരത്തെ ഉരുള്‍പൊട്ടല്‍ ഉണ്ടായതായും ഭീതിയോടെയാണ് കഴിയുന്നതെന്നും മുട്ടുകാട് നിവാസികള്‍ പറഞ്ഞു. പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥരും റവന്യൂ, പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി. റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ അടിയന്തരമായി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും പ്രദേശവാസികളെ മാറ്റി പാർപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Intro:ഇടുക്കി പെരിയകനാലിന് സമീപം മലയിടിഞ്ഞ് താഴ്ന്നു. പെരിയകനാല്‍ പീക്ക് ഭാഗത്ത് ബി ഡിവിഷന്‍-പെരിയകനാല്‍ റോഡിന്റെ ഭാഗത്താണ് ഭൂമി വിണ്ട് കീറി ഇടിഞ്ഞ് താഴ്ന്നിരിക്കുന്നത്. മലയിടിച്ചല്‍ ഭീതിയിലാണ് താഴ്ഭാഗത്തുള്ള മുട്ടുകാട് നിവാസികള്‍. മലയിടിഞ്ഞാല്‍ ഏക്കറ് കണക്കിന് കൃഷിയടക്കം വലിയ നാശമുണ്ടാകുമെന്ന് നാട്ടുകാര്‍. ജിയോളജി വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ആളുകളെ മാറ്റി പാർപ്പിക്കാൻ നിർദേശം നൽകി
Body:കഴിഞ്ഞ ദിവസ്സം വെളുപ്പിന് മൂന്ന് മണിക്കാണ് ഭൂമി കുലുക്കത്തിന് സമാനമായ രീതിയില്‍ മലമുകളില്‍ ബി- ഡിവിഷന്‍-പെരിയകനാല്‍ റോഡിന്റെ ഭാഗമായ പ്രദേശം ഇടിഞ്ഞ് താഴ്ന്നത്. നൂറ്റി അമ്പത് മീറ്ററോളം വരുന്ന പ്രദേശം നാലടിയോളം വിണ്ട് കീറി ഇടിഞ്ഞ് താഴ്ന്ന നിലയിലാണ്.

ബൈറ്റ്....1...ശിവന്‍..റിസോര്‍ട്ട് ജീവനക്കാരന്‍....

മുട്ടുകാട് പാടശേഖരത്തില്‍ നിന്നും ഒന്നരകിലോമീറ്റര്‍ ഇയരത്തിലുള്ള മലമുകളിലാണ് വിള്ളൽ രൂപപ്പെട്ട് ഇടിഞ്ഞ് താഴ്ന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ മലയിടിച്ചില്‍ ഉണ്ടായാൽ താഴ് വശത്തുള്ള രണ്ട് എസ്റ്റേറ്റുകളിലെ കൃഷിയും നിരവധി വീടുകള്‍ക്കുമടക്കം നാശനഷ്ടം ഉണ്ടാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ബൈറ്റ്....2..ഫ്രാന്‍സീസ്...പ്രദേശവാസി ..

ഭൂമി വിണ്ട് കീറി ഇടിഞ്ഞ് താഴ്ന്നതിനൊപ്പം പ്രദേശത്ത് നിരവധിയായ ഉരുള്‍പൊട്ടലുകളും ഉണ്ടായി കൃഷി നാശവും സംഭവിച്ചിട്ടുണ്ട്. നിലവില്‍ ഇടവിട്ട് ഇവിടെ മഴ പെയ്യുന്നതിനാല്‍ മലമുകളില്‍ ഉറവച്ചാലുകളും സജീവമായി ഇതോടെ ഉര്‍ള്‍പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്. പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് ജിയോളജി വകുപ്പ് ,റവന്യൂ, പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിConclusion:റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ അടിയന്തരമായി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും പ്രദേശവാസികളെ മാറ്റി പാർപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു
Last Updated : Aug 13, 2019, 7:54 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.