ഇടുക്കി: തുടര്‍ച്ചയായ ദിവസങ്ങളില്‍ ഉണ്ടായിട്ടുള്ള ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധം കടുപ്പിച്ച് കെഎസ്യു. കെഎസ്യുവിന്റെ നേതൃത്വത്തില്‍ വിവിധ ഇടങ്ങളില്‍ നടന്ന് വരുന്ന പ്രതിഷേധ സമരങ്ങളുടെ തുടര്‍ച്ചയായി അടിമാലിയില്‍ വണ്ടി ഉന്തല് സമരം സംഘടിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എംഎ അന്‍സാരി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.
കൊവിഡ് കാലത്ത് ജനദ്രോഹ നിലപാടില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് എംഎ അന്‍സാരി ആവശ്യപ്പെട്ടു. ടൗണില്‍ കല്ലാര്‍കുട്ടി റോഡില്‍ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം സെന്റര്‍ ജംഗ്ഷനില്‍ സമാപിച്ചു.