ETV Bharat / state

വണ്ടിപ്പെരിയാറില്‍ ഒഴുക്കില്‍പ്പെട്ട ബാലനെ കണ്ടെത്താനായില്ല: തെരച്ചിൽ അവസാനിപ്പിച്ച് രക്ഷാസംഘം - കനത്ത മഴ

വെള്ളിയാഴ്‌ചയാണ് മാതാപിതാക്കൾക്കൊപ്പം കാട്ടിൽ പോയ കുട്ടി ഒഴുക്കിൽപ്പെടുന്നത്. ഞായറാഴ്‌ച രാവിലെ മുതൽ നടത്തിയ തെരച്ചിലിലും കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്നാണ് രക്ഷാസംഘം തെരച്ചിൽ അവസാനിപ്പിച്ചത്.

KERALA RAIN  boy swept away by the current in Vandiperiyar  rescue operation to find boy in vandiperiyar gramby  boy swept away in Vandiperiyar  child who was swept away could not be found  കേരളം മഴ ബാലൻ ഒഴുക്കിൽപ്പെട്ടു  വണ്ടിപ്പെരിയാർ കുട്ടിയെ ഒഴുക്കിൽപ്പെട്ട് കാണാതായി  പീരുമേട് തഹസിൽദാർ  റെസ്ക്യു സംഘം തെരച്ചിൽ  ഗ്രാമ്പിയിൽ ഒഴുക്കില്‍പ്പെട്ട ബാലനെ കണ്ടെത്താനായില്ല
ഗ്രാമ്പിയിൽ ഒഴുക്കില്‍പ്പെട്ട ബാലനെ കണ്ടെത്താനായില്ല; തെരച്ചിൽ അവസാനിപ്പിച്ച് റെസ്ക്യു സംഘം
author img

By

Published : Aug 9, 2022, 7:07 AM IST

ഇടുക്കി: വണ്ടിപ്പെരിയാർ ഗ്രാമ്പിയിൽ വെള്ളിയാഴ്‌ച രാവിലെ ഒഴുക്കിൽപ്പെട്ട് കാണാതായ ബാലനെ കണ്ടെത്താനാകാത്തതിനെ തുടർന്ന് രക്ഷാസംഘം തെരച്ചിൽ അവസാനിപ്പിച്ചു. എൻഡിആർഎഫ്, പൊലീസ്, ഫയർഫോഴ്‌സ്, ഫോറസ്റ്റ്, റവന്യു സംഘം എന്നിവർ സംയുക്തമായി രണ്ട് ടീമായി തിരിഞ്ഞാണ് നാല് ദിവസമായി തെരച്ചിൽ ആരംഭിച്ചത്.

ഞായറാഴ്‌ച രാവിലെ മുതൽ നടത്തിയ തെരച്ചിലിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിൽ കുട്ടിയുടെ കുടുംബവുമായി ചർച്ച നടത്തി, അധികൃതരുമായി ആലോചിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്ന് പീരുമേട് തഹസിൽദാർ വിജയലാൽ കെ.എസ് അറിയിച്ചു.

ഗ്രാമ്പി സ്വദേശിയായ ബാലനെ വെള്ളിയാഴ്‌ചയാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്. പിതാവ് മാധവനും മാതാവ് ഷൈലയ്‌ക്കുമൊപ്പം വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽ പോയി മടങ്ങിവരുമ്പോഴായിരുന്നു അപകടം. കനത്ത മഴയെ തുടർന്ന് നിറഞ്ഞൊഴുകുന്ന പുഴ മുറിച്ചുകടക്കുന്നതിനിടെ കുട്ടി ഒഴുക്കിൽപ്പെടുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.